എഡിറ്റര്‍
എഡിറ്റര്‍
കാവ്യാ മാധവന് വേണ്ടി പൊന്നുംകുടം നേര്‍ച്ച നല്‍കി മാതാപിതാക്കള്‍; കാവ്യയെ ചോദ്യം ചെയ്യുമെന്ന് പൊലീസ്
എഡിറ്റര്‍
Saturday 15th July 2017 10:23am

തളിപ്പറമ്പ്: നടി കാവ്യാമാധവനുവേണ്ടി പൊന്നുംകുടം നേര്‍ച്ച നല്‍കി മാതാപിതാക്കള്‍. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ കാവ്യാ മാധവന്റെ അച്ഛനും അമ്മയും എത്തിയാണ് നേര്‍ച്ച നല്‍കിയത്.

വ്യാഴാഴ്ച രാത്രിയോടെയാണ് മാതാപിതാക്കളായ മാധവനും ശ്യാമളയും സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ എന്നിവരോടോപ്പം കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത്. എങ്കിലും ക്ഷേത്രത്തിലേക്ക് പോകാതെ കാവ്യ ബന്ധുവായ രമേശന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്നു.


Dont Miss യു.പിയില്‍ പുതിയ ജാതിയുദ്ധം; ആദിത്യനാഥ് നിയമിച്ച 312 നിയമനങ്ങളില്‍ 152 ഉം ബ്രാഹ്മണര്‍


രാത്രി എട്ട് മണിയോടെയായിരുന്നു കുടുംബം ക്ഷേത്രത്തിലേക്ക് എത്തിയത്. കാവ്യമാധവ് വേണ്ടി മാതാപിതാക്കളാണ് പൊന്നുംകുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചത്.

കണ്ണൂരിലെ ഫ്‌ലാറ്റിലാണ് രാത്രി ഇവര്‍ തങ്ങിയത്. ഇന്ന് പുലര്‍ച്ചെ തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിലും തൊഴുതായിരുന്നു മടക്കം. കാവ്‌ലമാധവന്റെ അമ്മ ശ്യാമളയുടെ സ്വദേശമാണ് തളിപ്പറമ്പ്.

രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൊന്നിന്‍കുടം സമര്‍പ്പണം. സര്‍വൈശ്വര്യത്തിനും ഉദ്ദിഷ്ടകാര്യത്തിനും വേണ്ടിയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ പൊന്നിന്‍കുടം സമര്‍പ്പിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനേയും ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപും നടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഇടപെട്ടവരേയെല്ലാം ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് നേരിട്ടാണെന്ന് പൊലീസ് പറയുന്നത്. അതേസമയം, ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

പള്‍സര്‍ സുനിക്ക് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചത് അപ്പുണ്ണിയാണ്. കൂടാതെ അഡ്വാന്‍സ് കൈമാറിയ അന്ന് സുനിയും അപ്പുണ്ണിയും തമ്മില്‍ നാലു തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനുശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഒളിവിലായ അപ്പുണ്ണിക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കേസില്‍ നാദിര്‍ഷയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പതിമൂന്നു മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നാണ് നിര്‍ണായകമായ പല വിവരങ്ങളും പൊലീസ് ശേഖരിച്ചത്.

Advertisement