കൊച്ചി: ഉഭയ സമ്മതപ്രകാരം വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കാവ്യാമാധവന്റെയും നിഷാല്‍ ചന്ദ്രന്റെയും കുടുംബാംഗങ്ങള്‍ കോടതിയില്‍ ഹരജി നല്‍കി. നിശാലിനെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്നും കാവ്യയുടെ വക്താവ് അറിയിച്ചു.

2009 ഫെബ്രുവരിയിലായിരുന്നു കാവ്യയുടേയും നിശാല്‍ ചന്ദ്രയുടേയും വിവാഹം. വിവാഹത്തിനുശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ പീഡിപ്പച്ചെന്നാരോപിച്ച് കാവ്യ വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.

ആദ്യം കുടുംബകോടതിയിലും തുടര്‍ന്ന് എറണാകുളം ജില്ലാകോടതിയിലും കാവ്യയുടെ വീട്ടുകാര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. തന്റെ കൈയ്യില്‍ നിന്നും ഭര്‍തൃവീട്ടുകാര്‍ വാങ്ങിയ 95 ലക്ഷംരൂപ ആവശ്യപ്പെട്ട് കാവ്യ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.