മലയാളത്തിന്റെ സ്വന്തം നായിക കാവ്യ മാധവന്‍ എന്റെ അമ്മ എന്ന സിനിമയില്‍ 20 കാരന്റെ അമ്മയായി വെള്ളിത്തിരയിലെത്തുന്നു. ഒരു അമ്മയുടേയും മകന്റേയും ജീവിതമാണ് പശ്ചാത്തലമാണ് സിനിമയുടെ  ഇതിവൃത്തം.

Ads By Google

അനില്‍ കുഞ്ഞാപ്പയാണ് ചിത്രത്തിന്റെ സംവിധായകന്‍

കാവ്യ വേഷമിടുന്ന  കഥാപാത്രത്തിന്റെ വിവാഹത്തിനു മുമ്പുള്ള ജീവിതവും, വിവാഹശേഷം മകന് 20 വയസ്സാകുന്നതു വരെയുള്ള സംഭവങ്ങളുമാണ് ‘എന്റെ അമ്മ’യിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നിലവതരിപ്പിക്കുന്നത്.

അമ്മയായി അഭിനയിക്കുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും  തന്റെ അഭിനയ ജീവിതത്തിലെ വലിയ നാഴികക്കല്ലായി മാറുമെന്നും കാവ്യ പറഞ്ഞു.

എന്നാല്‍ ചിത്രത്തിലെ നായകനാരാണെന്നോ ചിത്രീകരണം എന്നു തുടങ്ങുമെന്നോ ഇത് വരെ ഔദ്യോഗിക റിപ്പോര്‍ട്ട് ലഭിച്ചില്ല. അതേസമയം ചിത്രം ഉടന്‍ തന്നെ തിയ്യേറ്ററുകളിലെത്തിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

സോഹന്‍ലാല്‍ ഒരുക്കുന്ന ‘കഥവീട്’, ആഷിക് അബുവിന്റെ അഞ്ചു സുന്ദരികള്‍ എന്നിവയാണ് കാവ്യയുടെ ഈ വര്‍ഷത്തെ മറ്റ് പ്രധാന ചിത്രങ്ങള്‍. കഥവീട്ടില്‍ കുഞ്ചാക്കോ ബോബനാണ് കാവ്യയുടെ നായകനായെത്തുന്നത്.