കൊച്ചി:  കാവ്യ മാധവന്‍ നിഷാലുമായുളള വിവാഹചനത്തിനായി ഹര്‍ജി സമര്‍പ്പിച്ചു . വിവാഹമോചന ഹര്‍ജിക്കുപുറമേ ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രനും വീട്ടുകാര്‍ക്കും എതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം പ്രത്യേകഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്‌. വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതിയിലും പ്രത്യേകഹര്‍ജി ഒന്നാംക്ലാസ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലുമാണ്‌ സമര്‍പ്പിച്ചത്‌.

ഭര്‍ത്താവും വീട്ടുകാരും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി കാവ്യ ഹര്‍ജിയില്‍ പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കുവൈറ്റില്‍ വീടിനു പുറത്തിറങ്ങാന്‍ പോലും സമ്മതിപ്പിച്ചില്ല.ചിലപ്പോള്‍ ഭക്ഷണം പോലും തന്നില്ല-കാവ്യ ഹര്‍ജിയില്‍ പറയുന്നു.

ദുബായില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ പേരില്‍ വീട്‌ വാങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നും കാവ്യ പരാതിപ്പെടുന്നു. നിഷാലിന്റെ വീട്ടില്‍ തന്റെ 550 പവനുണ്ടെന്നും അത്‌ തിരികെ കിട്ടാന്‍ നടപടി വേണമെന്നും കാവ്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഫിബ്രുവരി അഞ്ചിനായിരുന്നു കാവ്യയും നിഷാലും തമ്മിലുള്ള വിവാഹം നടന്നത്‌.വിവാഹശേഷം കുവൈത്തില്‍ നിഷാലിനും കുടുംബത്തിനുമൊപ്പം താമസമാക്കിയ കാവ്യ മാസങ്ങളില്‍ പൊരുത്തപ്പെടാനാവാതെ തിരിച്ചുവരികയായിരുന്നു.