എഡിറ്റര്‍
എഡിറ്റര്‍
ഇന്ന് എല്ലാം ബ്രേക്കിംഗ് ന്യൂസുകളാണ്: ബ്രേക്കിംഗ് ന്യൂസ് വിശേഷങ്ങളുമായി കാവ്യാമാധവന്‍
എഡിറ്റര്‍
Saturday 23rd June 2012 4:07pm

ഫേസ് ടു ഫേസ് / കാവ്യാമാധവന്‍
മൊഴിമാറ്റം: ആര്യ രാജന്‍

ദ്ദാമ എന്ന കമല്‍ ചിത്രത്തിന് ശേഷം ശക്തമായ ഒരു കഥാപാത്രവുമായി മലയാളത്തിന്റെ സ്വന്തം കാവ്യാ മാധവന്‍ എത്തുന്നു. ഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍ ഷാ സംവിധാനം ചെയ്യുന്ന ‘ബ്രേക്കിംഗ് ന്യൂസ്’ എന്ന ചിത്രം മലയാള സിനിമയില്‍ ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് കാവ്യ. പരസ്യചിത്രങ്ങളുടെ സംവിധായകനായ സുധീര്‍ അമ്പലപ്പാടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുധീറും ജി.കിഷോറും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം അടുത്തകാലത്തായി കേരളത്തെ ഞെട്ടിച്ച ദുരന്ത കഥയാണ് പറയുന്നത്.

2011ല്‍ ഇറങ്ങിയ മമ്മൂട്ടി നായകനായ ‘വെനീസിലെ വ്യാപാരി, ദിലീപിനൊപ്പം ചെയ്ത ‘വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നീ കാവ്യാ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വേണ്ടത്ര ചലനം സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം വരവില്‍ അതിനെയെല്ലാം മറികടക്കുന്ന കഥാപാത്രവുമായാണ് കാവ്യ പ്രേക്ഷകരിലേക്ക് എത്തുന്നത്..ബ്രേക്കിംഗ് ന്യൂസ് വിശേഷങ്ങളുമായി കാവ്യാ മാധവന്‍..

വെള്ളരിപ്രാവിന്റെ ചങ്ങാതിയ്ക്ക് ശേഷം ഒരല്പം ഇടവേള വന്നെന്നു തോന്നുന്നു, ബ്രേക്കിംഗ് ന്യൂസിലേക്കുള്ള വരവ് എങ്ങിനെയായിരുന്നു ?

വെള്ളരിപ്രാവ് റിലീസായത് ഡിസംബര്‍ മാസത്തിലായിരുന്നു. അതിനുശേഷം ചെറിയൊരു ഇടവേള വന്നു എന്നത് ശരിയാണ്. കിട്ടുന്ന എല്ലാ റോളും ചെയ്യുക എന്നതില്‍ നിന്നും വ്യത്യസ്തമായി മികച്ച പ്രമേയവും എനിയ്ക്ക് യോജിക്കുന്നതുമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. വെള്ളരിപ്രാവിന്റെ ചങ്ങാതി കഴിഞ്ഞതിനുശേഷം ഏതാണ്ട് അന്‍പതോളം തിരക്കഥകള്‍ ഞാന്‍ വായിച്ചു. എന്നാല്‍ അതില്‍ വളരെ കുറച്ചുകഥകള്‍ മാത്രമേ എനിയ്ക്ക് മികച്ചതായി തോന്നിയുള്ളു. എനിയ്ക്ക് വേണ്ടി എഴുതിയിരിക്കുന്ന തിരക്കഥകളെ പോലെ ചിലത് എനിയ്ക്ക് തോന്നി.

ബ്രേക്കിംഗ് ന്യൂസിലെ കഥാപാത്രത്തെ കുറിച്ച് ?

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ നയന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ക്രൂരമായ ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നതും അതോടെ ജീവിതം തന്നെ മാറിമറയുന്നതുമായ ഒരു കഥാപാത്രമാണ് നയന.

 ബ്രേക്കിംഗ് ന്യൂസ് എന്ന പേരിന് തന്നെ വ്യത്യസ്തയുണ്ടല്ലോ ?

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാവാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസുകളാണല്ലോ. ടിവി തുറന്നാല്‍ ആദ്യം കാണുക ബ്രേക്കിംഗ് ന്യൂസുകളാണ്. അത്തരത്തില്‍ ഒരു ന്യൂസ് ബ്രേക്ക് ചെയ്യുകയാണ് ഇവിടേയും. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ മാധ്യമങ്ങളുടെ വാര്‍ത്ത സാമൂഹ്യ പരിസരങ്ങളിലെ ഇടപെടലുകള്‍ക്ക് സിനിമ പ്രാധാന്യം നല്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ജി കിഷോറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

 ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് സംവിധായകന്‍ എന്താണ് ആദ്യം സൂചിപ്പിച്ചത് ?

സുധീര്‍ അമ്പലപ്പാടിന്റെ ആദ്യത്തെ ചിത്രമാണ് ഇത്. വളരെ ഗൗരവമുള്ള ഒരു വിഷയം എങ്ങനെ ഒരു എന്റര്‍ടൈന്‍മെന്റ് ആയി അവതരിപ്പിക്കാം എന്നാണ് അദ്ദേഹം കാണിച്ചുതരുന്നത്.  ഓരോ മനുഷ്യനും ഈ സമൂപത്തിലുള്ള വില എന്താണെന്ന് ഈ ചിത്രത്തിലൂടെ പ്‌റയാന്‍ ശ്രമിക്കുന്നുണ്ട്.  ഇന്നത്തെ ലോകത്ത് ആളുകള്‍ എങ്ങനെയാണ് കുറ്റകൃത്യങ്ങളെ കാണുന്നതെന്നും ചിത്രം അന്വേഷിക്കുന്നുണ്ട്.

 കാവ്യയുടെ കഥാപാത്രത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത് ?

തീര്‍ച്ചയായും. നയന എന്ന കഥാപാത്രമാണ് ചിത്രെത്ത നയിക്കുന്നത്. അവളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആ കഥാപാത്രം ചെയ്യാന്‍ എന്നെക്കൊണ്ട് കഴിയുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അത്തരത്തിലൊരു പ്രോത്സാഹനം നമ്മെ കൂടുതല്‍ ആ കഥാപാത്രത്തിലേക്ക് അടുപ്പിക്കും. സാമൂഹ്യജീവി എന്ന നിലയില്‍ ചുറ്റുമുള്ള വിഷയങ്ങളോട് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ മടിക്കുന്നവരാണ് പലരും. സമൂഹത്തില്‍ വാര്‍ത്താമാധ്യമങ്ങളുടെ ഇടപെടലുകള്‍ എത്രയെന്ന് പറയുകയാണ് ചിത്രം ചെയ്യുന്നത്.

 പെരുമഴക്കാലം, വടക്കുംനാഥന്‍, ബനാറസ് എന്നീ ചിത്രങ്ങളില്‍ കാവ്യ വിനീത് ജോഡി ഹിറ്റായിരുന്നു. ഇപ്പോള്‍ ബ്രേക്കിംഗ് ന്യൂസിലും  വിനീത് തന്നെ നായകനായി എത്തിയിരിക്കുന്നു.. ഈ ചിത്രവും ഒരു ഹിറ്റാവുമെന്ന് പ്രതീക്ഷിക്കാമോ ?

ഹിറ്റാവട്ടെയെന്നാണ് കരുതുന്നത്. അതാണ് പ്രതീക്ഷയും. നയന പഠിക്കുന്ന കോളേജിലെ അധ്യാപകനായാണ്  വിനീത്‌ എത്തുന്നത്‌. ദീപക്ക് എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ഒരു പാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനീതും ഞാനും ഒരുമിച്ച് അഭിനയിക്കുന്നത്. ബനാറസിലായിരുന്നു ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. ചിത്രം നല്ല റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തു. വിനീത് എന്നെ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. അഭിനയിക്കുമ്പോഴായാലും ഡാന്‍സ് ചെയ്യുമ്പോഴായാലും അദ്ദേഹം അഭിപ്രായങ്ങള്‍ ഒക്കെ പറയും. അപ്പോള്‍ സീന്‍ കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നും.

 കാവ്യയും മൈഥിലിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യം ചിത്രം. എങ്ങിനെയുണ്ടായിരുന്നു മൈഥിലിയ്‌ക്കൊത്തുള്ള അഭിനയം ?

ഷൂട്ടിംഗ് അനുഭവം പലതും രസകരമായിരുന്നു. മൈഥിലിയുമായി കോമ്പിനേഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്. സ്‌നേഹ എന്ന കഥാപാത്രത്തെയാണ് മൈഥിലി അവതരിപ്പിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് സ്‌നേഹ എന്ന കഥാപാത്രത്തെ എന്റെ കഥാപാത്രം പരിചയപ്പെടുന്നത്. ഒരു ക്രൂരതയ്ക്ക് ഇരയായ സ്‌നേഹയുടെ കഥ ബ്രേക്കിംഗ് ന്യൂസാവുന്നതാണ് ചിത്രത്തിലെ ടേണിംഗ് പോയിന്റ്.

അനൂപ് മേനോന്‍ ചിത്രത്തില്‍ ഒരു പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് കേട്ടല്ലോ, അനൂപുമായി കോമ്പിനേഷന്‍ രംഗങ്ങള്‍ ചെയ്യാനുണ്ടോ ?

തീര്‍ച്ചയായും. സണ്ണി എന്ന ഓട്ടോ ഡ്രൈവറുടെ വേഷമാണ് അനൂപിന്. വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ക്യാമറ എവിടെ കണ്ടാലും സണ്ണി അവിടെ എത്തും. ഏതെങ്കിലും ലൈവ് ഷൂട്ടിംഗ് നടക്കുന്നുണ്ടെങ്കില്‍ സണ്ണി അവിടെയെത്തി തന്നെ സ്‌ക്രീനില്‍ കാണത്തക്ക രീതിയില്‍ നില്‍ക്കും. എന്നിട്ട് ഭാര്യയെ വിളിച്ച് പറയും ടിവി ഓണ്‍ചെയ്ത് നോക്കൂ തന്നെ കാണാമെന്ന്.
 സിനിമയുടെ ചിത്രീകരണം പൂര്‍ണ്ണമായും കോഴിക്കോട് വെച്ചാണോ നടന്നത്?

ബ്രേക്കിംഗ് ന്യൂസിന്റെ പ്രധാന ലൊക്കേഷന്‍ കോഴിക്കോട് തന്നെയാണ്, ഒറ്റപ്പാലം, തൊടുപുഴ, മുന്നാര്‍, ഹൈദരാബാദ് എന്നിവടങ്ങളിലും ചിത്രീകരണം നടക്കുന്നുണ്ട്.


കടപ്പാട് : ദി ഹിന്ദു

Advertisement