കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാതെ കാവ്യാ മാധവന്‍ മടങ്ങി. കൊച്ചിയിലെ വെണ്ണലയില്‍ കുടുംബസമേതം എത്തിയ കാവ്യ ക്യൂവില്‍ നില്‍ക്കാതെ വോട്ടുചെയ്യാന്‍ ഒരുങ്ങുകയായിരുന്നു.
തുടര്‍ന്ന് ക്യൂവില്‍ നിന്നിരുന്ന ഒരു വോട്ടര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കാവ്യ വോട്ടുചെയ്യാതെ മടങ്ങുകയായിരുന്നു. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്ന് ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിളിച്ചു ചോദിച്ചതിനെ തുടര്‍ന്നയിരുന്നു വോട്ടര്‍ തന്റെ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ വെകിട്ട് നാലേ മുക്കാലോടെ കൊച്ചി വെണ്ണല ഗവ. ഹൈസ്‌ക്കൂളിലെ ബൂത്തില്‍ വീണ്ടും എത്തിയ കാവ്യ ക്യൂവില്‍ നിന്ന് വോട്ട് ചെയ്തു.

Subscribe Us: