എഡിറ്റര്‍
എഡിറ്റര്‍
കാവ്യാ മാധവന് മികച്ച നടിക്കുള്ള നോമിനേഷന്‍; മത്സരം ആലിയ ഭട്ടിനും വിദ്യാ ബാലനും കൊങ്കണ ശര്‍മയ്ക്കുമൊപ്പം
എഡിറ്റര്‍
Sunday 9th July 2017 10:51am

കൊച്ചി: മികച്ച നടിക്കുള്ള മെല്‍ബണ്‍ ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ 2017 പതിപ്പിന്റെ മികച്ച നടിക്കുള്ള നോമിനേഷനില്‍ നടി കാവ്യാ മാധവനും.

മികച്ച നടിമാരുടെ പട്ടികയില്‍ ആലിയാ ഭട്ട്, വിദ്യാ ബാലന്‍, കൊങ്കണ സെന്‍ ശര്‍മ്മ, തനിഷ്ട ചാറ്റര്‍ജി എന്നിവരോടൊപ്പമാണ് കാവ്യയുടെ പേരും ഉള്ളത്.


Dont Miss ‘വേറെ എന്തൊക്കെയോ പൊതുജനത്തില്‍ നിന്നു മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കുകയായിരുന്നു’; കൊക്കയിന്‍ കേസില്‍ തന്നെ കുടുക്കിയവര്‍ക്ക് അതിന്റെ ഫലം കിട്ടി തുടങ്ങിയെന്ന് ഷൈന്‍ ടോം


അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലെ പ്രകടനത്തിന്റെ മികവിലാണ് കാവ്യ പട്ടികയില്‍ ഇടം നേടിയത്. മികച്ച നടന്‍മാരുടെ നോമിനേഷന്‍ പട്ടികയില്‍ അമിതാബ് ബച്ചന്‍, ആമിര്‍ഖാന്‍, ആദില്‍ ഹുസൈന്‍, രാജ്കുമാര്‍ റാവു, ഹൃതിക് റോഷന്‍, ലളിത് ബേല്‍ , സുശാന്ത് സിംഗ് രാജ്പുത് എന്നിവരാണുള്ളത്.

മികച്ച സിനിമക്കുള്ള പട്ടികയില്‍ ആയി ദേ മുഷ്‌കില്‍, സുല്‍ത്താന്‍, ജോക്കര്‍, എംഎസ് ധോണി എന്നീ ചിത്രങ്ങളാണുള്ളത്.

Advertisement