എറണാകുളം:നടി കാവ്യാ മാധവന്റെ വിവാഹമോചനക്കേസിലെ വിധി പ്രഖ്യാപിക്കുന്നത് ഈ മാസം 28 ലേക്കു മാറ്റി.

കാവ്യാ മാധവന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്‌ക്കെതിരെ നല്‍കിയ സ്ത്രീധനപീഡനക്കേസിലെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. വിവാഹമോചനത്തിനായി രണ്ടുപേരും ഒത്തുതീര്‍പ്പായ സാഹചര്യത്തിലാണ് കോടതി എഫ്.ഐ.ആര്‍ റദ്ദാക്കിയത്.

2009 ഫെബ്രുവരിയിലായിരുന്നു കാവ്യയുടെയും നിശാലിന്റെയും വിവാഹം.വിവാഹത്തിനു ശേഷം അഭിനയംനിര്‍ത്തി കുവൈത്തിലേക്കുപോയ കാവ്യ, ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.