എഡിറ്റര്‍
എഡിറ്റര്‍
കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് : റെയ്ഡ് പള്‍സര്‍ സുനി കത്തില്‍ പരാമര്‍ശിച്ച ‘കാക്കനാട്ടെ ഷോപ്പില്‍’
എഡിറ്റര്‍
Saturday 1st July 2017 9:46am

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസിന്റെ റെയ്ഡ്. കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലാണ് പൊലീസ് പരിശോധന നടത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സി.ഐ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അതീവ രഹസ്യമായായിരുന്നു പരിശോധന. പരിശോധന ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അവസാനിച്ചത്. റെയ്ഡില്‍ പണമിടപാട് സംബന്ധിച്ച രേഖകളും കമ്പ്യൂട്ടറിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചതായാണ് റിപ്പോര്‍ട്ട്.


Must Read: ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദെന്ന് ഇനിയുമുറക്കെ വിളി കല്ലെറിയുമ്പോഴുള്ള ആവേശം പുറത്തെടുക്ക്’; കല്ലെറിഞ്ഞെന്നാരോപിച്ച് യുവാവിനെ സൈനികര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്


കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍വെച്ച് ദിലീപിന് എഴുതിയതെന്നു കരുതുന്ന കത്തില്‍ ദിലീപിനെ അന്വേഷിച്ച് കാക്കനാട്ടെ ഷോപ്പില്‍ പോയിരുന്നു എന്ന കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഈ ഷോപ്പുമായി ബന്ധപ്പെട്ട അന്വേഷണമാണ് പൊലീസിനെ ലക്ഷ്യയില്‍ എത്തിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തായതിനു പിന്നാലെ സുനി ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് രണ്ടുതവണ കാക്കനാട്ടെ ഷോപ്പില്‍ എത്തിയതായി കത്തില്‍ സുനി പരാമര്‍ശിക്കുന്നുണ്ട്. ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും സുനി പരാമര്‍ശിച്ചിരുന്നു.

Advertisement