എറണാകുളം:നടി കാവ്യാ മാധവന്‍ വിവാഹമോചിതയായി. എറണാകുളം കുടുംബകോടതിയാണ് കാവ്യ-നിഷാല്‍ വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കിയത്.

ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്‌ക്കെതിരെ നല്‍കിയ സ്ത്രീധനപീഡനക്കേസിലെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിവാഹമോചനത്തിനായി രണ്ടുപേരും ഒത്തുതീര്‍പ്പായ സാഹചര്യത്തിലായിരുന്നു കോടതി എഫ്.ഐ.ആര്‍ റദ്ദാക്കിയത്.

2009 ഫെബ്രുവരിയിലായിരുന്നു കാവ്യയുടെയും നിഷാലിന്റെയും വിവാഹം. വിവാഹശേഷം അഭിനയംനിര്‍ത്തി കുവൈറ്റിലേക്കുപോയ കാവ്യ, ഭര്‍ത്താവും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.