Categories

ഡി.വൈ.എഫ്.ഐ പ്രതിഷേധം: കാവ്യാ മാധവന്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നു

kavya-madhavanകെ.ബി.ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ കാവ്യാമാധവന്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നു. എറണാകുളം പ്രസ്‌ക്ലബില്‍ അടുത്ത ദിവസം തന്നെ വാര്‍ത്താ സമ്മേളനം വിളിക്കാന്‍ ആലോചിക്കുന്നതായി കാവ്യമാധവന്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

നടനും ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ മകനുമായ കെ.ബി ഗണേഷ്‌കുമാര്‍ കൊല്ലം പത്തനാപുരത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഗണേഷിന് വേണ്ടി കാവ്യയുള്‍പ്പെടെ സിനിമാ രംഗത്തുള്ള പലരും പ്രചാരണത്തിനെത്തിയിരുന്നു. എന്നാല്‍ ഗണേഷ്‌കുമാറിന്റെ രാഷ്ട്രീയം നോക്കിയല്ല അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയതെന്ന് കാവ്യ വ്യക്തമാക്കി. സിനിമിയിലെ സൗഹൃദവും വ്യക്തിപരമായ ബന്ധവും കണക്കിലെടുത്താണ് പ്രചാരണം നടത്തിയത്. ഗണേഷ്‌കുമാര്‍ ഇടതുപക്ഷത്തായിരുന്നെങ്കിലും അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുമായിരുന്നുവെന്നും ഇക്കാര്യത്തിലുണ്ടായ തെറ്റിദ്ധാരണ തിരുത്താനാണ് വാര്‍ത്താ സമ്മേളനം വിളിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഗണേഷ്‌കുമാര്‍ കാവ്യയോട് ആവശ്യപ്പെടുകയായിരുന്നു. കാവ്യയും നിഷാലും തമ്മിലുള്ള വിവാഹം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും മറ്റും എല്ലാ സഹായവും ചെയ്തത് ഗണേഷ്‌കുമാറാണ്. ഇതിനുള്ള കടപ്പാട് കൂടി കാവ്യ പ്രചാരണത്തിനിറങ്ങുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം ഗണേഷ്‌കുമാറിന് വേണ്ടി മറ്റു പലരും പ്രചാരണത്തിനിറങ്ങിയെങ്കിലും കാവ്യയുടെ നേര്‍ക്ക് മാത്രം ഇത്തരത്തിലൊരു പ്രതിഷേധം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് അച്ഛന്‍ മാധവന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊല്ലം താലൂക്ക് കച്ചേരിക്ക് സമീപം കാവ്യമാധവന്റെ സിനിമാ പോസ്റ്ററുകള്‍ക്ക് നേരെ കരി ഓയില്‍ പ്രയോഗമുണ്ടായിരുന്നു. ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളിലാണ് കരിഓയില്‍ ഒഴിച്ചത്.

കാവ്യക്ക് പുറമെ ഗണേഷിന് വേണ്ടി പ്രചാരണം നടത്തിയ സുരേഷ്‌ഗോപി, ദിലീപ് തുടങ്ങിയ താരങ്ങളുടെ പോസ്റ്ററുകളിലും കരിയ ഓയില്‍ പ്രയോഗമുണ്ടായിരുന്നു. ദിലീപിനെതിരെ ചില പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച ഒരു സ്വകാര്യ ചടങ്ങിനെത്തിയ കാവ്യക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധമുണ്ടായത്. കാറില്‍ നിന്നിറങ്ങിയ കാവ്യക്കെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു.

അതേസമയം വോട്ടെടുപ്പ് ദിവസം ബൂത്തില്‍ ക്യൂനില്‍ക്കാതെ വോട്ട് ചെയ്യാനുള്ള കാവ്യയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞത് വാര്‍ത്തയായിരുന്നു. തൃക്കാക്കരയിലെ 26ാം നമ്പര്‍ ബൂത്തായ വെണ്ണല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. രാവിലെ വോട്ട് ചെയ്യാനെത്തിയ കാവ്യ ക്യൂ അവഗണിച്ച് വോട്ട് ബൂത്തിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതോടെ വീ്ട്ടിലേക്ക് മടങ്ങിയ കാവ്യ വൈകീട്ട് വീണ്ടും ബൂത്തിലെത്തി ക്യൂ നിന്ന് വോട്ട് ചെയ്യുകയായിരുന്നു.

5 Responses to “ഡി.വൈ.എഫ്.ഐ പ്രതിഷേധം: കാവ്യാ മാധവന്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നു”

 1. RAJAN Mulavukadu.

  pavathine veruthe vittukoode d y f i kkare????????
  chankoottam ulla aanungalodu kalikku,
  allathe oru pavam pennine ummakki kanichu pedippikkalleeee!!!!!!!!!

 2. faris hashim

  നേതാക്കള്‍ നന്നായലല്ലേ അനികള്നന്നാവൂ.സ്ത്രീകളോടുള്ള വ്യക്തിവിരോധം അവരെ അപമാനിക്കുന്ന തരത്തിലല്ലേ മുഖ്യമന്ത്രിപോലും മാധ്യമാങ്ങളോട് പങ്കുവെക്കുന്നത്.അതുകൊണ്ട്
  അവരില്‍നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.”അന്ഗാടീതോട്ടതിനു അമ്മയുടെനെഞ്ഞത്ത്”

 3. SREENU

  ജനാധിപത്യ രീതിയില്‍ വോട്ടു ചെയ്യുവാന്‍ പറ്റുമെങ്കില്‍ വോട്ടു ചെയ്താല്‍ മതി ,അല്ലേലും യു ഡി ഏഫുകാര്‍ ഇങ്ങനെയാ ..പെണ്ണുങ്ങളെ കണ്ടാല്‍ ഉടന്‍ നിയമം മറക്കും …..

 4. jayachandran

  അങ്ങാടിയില്‍ തോറ്റപ്പോള്‍ കാവ്യക്ക്‌ കരിങ്കൊടി കാട്ടിയ സഖാവ്‌……

  കള്ളവോട്ട്‌ ചെയ്യാന്‍ സമ്മതിക്കാതെ വന്നപ്പോള്‍ മൂത്രം ദേഹത്തേക്കൊഴിച്ച സഖാവ്‌………

  കള്ളവോട്ടിനെ ചോദ്യം ചെയ്‌തതിന്‌ ചാണക വെള്ളം ദേഹത്തേക്കൊഴിച്ച സഖാവ്‌………..

  എല്ലാം ചെയ്‌തിട്ടും ഈ സഖാവിന്റെ നാവ്‌ ഇനിയും ബാക്കി………..കാര്യങ്ങളെ ന്യായീകരിക്കാന്‍……….

 5. Rajeesh Krishnan

  ഒരു ജനാതിപത്യ രാജ്യത്തു എല്ലാവരും തുല്യരാണ് , സിനിമ എന്നത് കവ്യുടെ തൊഴിലാണ് എന്നുകരുതി മറ്റുള്ളവര്‍ കവ്യയെക്കള്‍ മോശക്കാര്‍ എന്നല്ല. അതുകൊണ്ട് തന്നെ ബൂത്തില്‍ കാവ്യെക്കെതിരെ ഉണ്ടായ പ്രതിഷേതം വളരെ നല്ല ഒരു കാര്യം ആണ്. പിന്നെ വ്യക്തിപരമായ കടപ്പാടുകള്‍ കൊണ്ട് പ്രജരണത്തിന് ഇറങ്ങി എന്നത് പിന്നിട് പുലിവാലാകും കണ്ടില്ലേ രൌഫിന്റെ കാര്യവും കുഞ്ഞാലികുട്ടിയുടെ കാര്യവും . സിനമ രാഷ്ട്രിയം തമിള്‍ നടുപോലുള്ള സംസ്ഥാനഗളില്‍ ചിലവാകും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.