Categories

കാവ്യാ മാധവന്റെ നായകനായി വിജയ് ബാബു

kavya-and-vijay-babu

ചെറിയൊരു ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുകയാണ്.  രാധാകൃഷ്ണന്‍ മങ്കലത്ത് സംവിധാനം ചെയ്യുന്ന എന്റേതല്ലാത്ത കാരണത്താല്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യയുടെ വരവ്.

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍ കുറച്ചു നാള്‍ സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. പഠനാവശ്യങ്ങള്‍ക്കായായിരുന്നു കാവ്യ ചെറിയൊരു ഇടവേളയെടുത്തത്.

നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ കാവ്യയൊരു സാധാരണവീട്ടമ്മയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയൊരു സംഭവം വീട്ടമ്മയെ പ്രശസ്തയാക്കുകയാണ്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ വിജയ് ബാബുവിന്റെ ഭാര്യാ കഥാപാത്രമായാണ് കാവ്യ എത്തുന്നത്. ചിത്രത്തില്‍ കാവ്യയുടെ മകനായി ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധനേടിയ സനൂപും വേഷമിടുന്നുണ്ട്.

Tagged with:


‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ

ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേ