പ്രിയനന്ദന്റെ ചിത്രത്തില്‍ കാവ്യ ആള്‍ദൈവമായെത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ കാവ്യ അവതരിപ്പുക്കുന്ന ആള്‍ ദൈവം ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാവ്യയുടെ വേഷത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിട്ടുണ്ട്.

ആള്‍ദൈവമായി പ്രത്യക്ഷപ്പെടുന്ന കാവ്യ അവതരിപ്പുക്കുന്നത് ദിവ്യാജോഷിയെയാണെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്‌ . സൂഫി പറഞ്ഞ കഥയ്ക്കുശേഷം പ്രിയനന്ദന്‍ ഒരുക്കുന്ന  ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്  എന്ന ചിത്രത്തിലാണ്‌ കാവ്യ ദിവ്യാ ജോഷിയായെത്തുന്നത്.എന്നാല്‍ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പ്രയനന്ദന്‍ വെളിപ്പെടുത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

തന്നില്‍ വിഷ്ണുമായ കുടുകൊള്ളുന്നുവെന്നു പറഞ്ഞായിരുന്നു ദിവ്യ പൂജ തുടങ്ങിയത്. ഇത് ദിവ്യയ്ക്ക് വന്‍ സാമ്പത്തിക നേട്ടമാണുണ്ടാക്കിക്കൊടുത്തത്. തട്ടിപ്പ് പുറത്തായപ്പോള്‍ ദിവ്യ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സുംമഗല എന്നാണ് കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.