കാവ്യ മാധവനുമായി തനിക്കും ഭാര്യ മഞ്ജുവിനും ദൃഢമായ സൗഹൃദമാണുള്ളതെന്നും ആ ബന്ധം ഉപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും നടന്‍ ദിലീപ്. പ്രതിസന്ധിഘട്ടങ്ങളില്‍ കാവ്യ തന്നോടും മഞ്ജുവിനോടും ഉപദേശം തേടാറുണ്ട്. ലോകും മുഴുവന്‍ തെറ്റിദ്ധരിച്ചാലും അവളെ കൈവിടാന്‍ ഞങ്ങള്‍ തയ്യാറല്ല. കാവ്യ നിശാലിനെ വിട്ട് നാട്ടിലേക്ക് മടങ്ങുകയാണെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവളെ വഴക്കു പറഞ്ഞിരുന്നു. പക്ഷേ, അവളുടെ അവസ്ഥ ഞങ്ങളെ ശരിക്കും വിഷമിപ്പിച്ചു.
ഇനി കാവ്യ അഭിനയിക്കുന്ന ചിത്രങ്ങള്‍ രക്ഷപ്പെടില്ലെന്ന് ഒരു വര്‍ത്തമാനമുണ്ടായപ്പോള്‍ സഹോദരന്‍ അനൂപാണ് പാപ്പി അപ്പച്ചയില്‍ കാവ്യയെ നായികയാക്കാന്‍ പറഞ്ഞതെന്നും ദിലീപ് വെളിപ്പെടുത്തി.
പ്രമുഖ ചലച്ചിത്രവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യയുമായി തനിയ്ക്കും കുടുംബത്തിനുമുള്ള ബന്ധം ദീലീപ് വ്യക്തമാക്കിയിരിക്കുന്നത്.