Categories

ഒരു ഗോസിപ്പും എന്നെ ബാധിക്കാറില്ല: കാവ്യ

kavya4

തനിക്കെതിരെയുള്ള ഒരു ഗോസിപ്പുകളും ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് നടി കാവ്യാ മാധവന്‍. ആളുകള്‍ക്ക് പറഞ്ഞ് രസിക്കാന്‍ ഉള്ളത് മാത്രമാണ് ഇത്തരം ഗോസിപ്പുകളെന്നും കാവ്യ പറയുന്നു.

കുറേ പേര്‍ എന്നെ കല്ലെറിയുന്നുണ്ട്. പക്ഷേ, അതൊന്നും എന്റെ ദേഹത്ത് ഇതുവരെ കൊണ്ടിട്ടില്ല. എന്ന് കൊള്ളുന്നോ അന്ന് ഞാന്‍ പ്രതികരിക്കും.

്ഞാന്‍ ആരാണെന്ന തിരിച്ചറിവും ബോധവും എനിക്കുണ്ട്. എനിക്ക് ബോധ്യപ്പെടുത്തേണ്ടത് എന്റെ വീട്ടിലുള്ളവരെ മാത്രമാണ്. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും അതെന്നെ ബാധിക്കുന്ന കാര്യമല്ല.- കാവ്യ പറഞ്ഞു.

വിവാഹശേഷവും തന്റെ പേരിലുള്ള ഗോസിപ്പുകള്‍ക്ക് അറുതിയില്ലായിരുന്നു.പറയാനുള്ളവര്‍ എന്നും പറഞ്ഞുകൊണ്ടിരിക്കും. ഈ നിമിഷം വരെ മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല.

വിവാഹമാണ് പെണ്ണിന്റെ ജീവിതത്തിലെ അവസാന അത്താണി എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഞാനങ്ങനെ കരുതുന്നില്ലെന്നും കാവ്യ പറഞ്ഞു.

സമാധാനം കിട്ടാന്‍ നാടുവിട്ട് വേറെ എവിടെയെങ്കിലും പോയി ജീവിക്കാം എന്നുവെച്ചാല്‍, അപ്പോള്‍ പറയും കാവ്യ ഒരുത്തന്റെ കൂടെ രഹസ്യമായി താമസിക്കുകയാണെന്ന്.

അതാണ് ഗോസിപ്പുകാരുടെ കഥ. അതുകൊണ്ട് ഇതിലൊന്നും വലിയ കാര്യമില്ലെന്ന് പറയുകയാണ് കാവ്യ.

Tagged with: