എഡിറ്റര്‍
എഡിറ്റര്‍
കാവ്യയുടെ സഹോദരന്റെ കല്യാണ വീഡിയോയില്‍ സുനിയും; കാവ്യയ്ക്കും കുടുംബത്തിനും സുനിയുമായി അടുത്ത ബന്ധമെന്നതിന് തെളിവുമായി പൊലീസ്
എഡിറ്റര്‍
Sunday 3rd September 2017 8:30am

 


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യാമാധവന്റെ വാദം തെറ്റെന്ന് പോലീസ്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ വിവാഹത്തിന് സുനി പങ്കെടുത്തതിന്റെ വീഡിയോ പൊലീസിന് ലഭിച്ചതായാണ് വിവരം.

കാവ്യയുടെ വെണ്ണലയുള്ള വീട്ടില്‍ സുനി എത്തിയതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്. സുനി വന്ന ബൈക്കിന്റെ നമ്പറും സുനിയുടെ മൊബൈല്‍ നമ്പറും വില്ലയിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം കാവ്യയുടെ അച്ഛനെയും അമ്മയെയും കാറില്‍ പുറത്തേക്ക് കൊണ്ടുപോയതായി സുനി ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. കാവ്യയുടെ ഡ്രൈവറായിരുന്നു സുനിയെന്ന് തെളിയിക്കാന്‍ ഈ സംഭവം സഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്.


Also Read:  നഴ്‌സിംഗ് സംഘടനയിലും ജിഹാദി ഭീകരവാദികളെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്; ചുട്ട മറുപടിയുമായി ജാസിംഷാ


നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയ്ക്കൊപ്പമുണ്ടായിരുന്നു. കാവ്യയുടെ അച്ഛനും ഇവരുടെ കൂടെയുണ്ടായിരുന്നു.

സംവിധായകനും സുഹൃത്തുമായ നാദിര്‍ഷായും ദിലീപിനെ കാണാന്‍ എത്തിയിരുന്നു. നാദിര്‍ഷ ദിലീപിനെ കണ്ട് മടങ്ങിയതിന് പിന്നാലെയാണ് കാവ്യയും മകളും ദിലീപിനെ കാണാനെത്തിയത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയിലെത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം മാഡം കാവ്യമാധവനാണെന്ന് സുനി വ്യക്തമാക്കിയിരുന്നു.

 

Advertisement