എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: കവിതാ പിള്ളയുടെ സ്വത്ത് കണ്ടുകെട്ടും
എഡിറ്റര്‍
Sunday 3rd November 2013 4:58pm

kavitha-pillai

തിരുവനന്തപുരം:  കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയുടെ സ്വത്ത് കണ്ടുകെട്ടും.

ഇത് സംബന്ധിച്ച് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഒന്നരക്കോടിയുടെ സ്വത്താണ് കണ്ടുകെട്ടുന്നത്.

വയനാട്ടിലെ തിരുനെല്ലി പോലീസ് സ്‌റ്റേഷന് സമീപത്ത്   ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ കവിതാ പിള്ളയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

ആയുര്‍വേദ ചികിത്സക്ക് എന്ന വ്യാജേനയാണ് മകനും സഹായിക്കുമൊപ്പം ഇവര്‍ ലോഡ്ജില്‍ മുറിയെടുത്ത്.

പത്രവാര്‍ത്ത കണ്ട് സംശയം തോന്നിയ ടൂറിസ്റ്റ് ഹോം ഉടമ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് എ.എസ്.ഐ കെ.വി ജോസഫും സംഘവും സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയമായിരുന്നു.

മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ജനങ്ങള്‍ തിരിച്ചറിയപ്പെടുമെന്ന് ഭയന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കവിതയെയും സഹായി മുഹമ്മദ് അല്‍ത്താഫിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഒട്ടേറെ പേരില്‍ നിന്നായി ആറ് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസുള്‍പ്പെടെ ഇവര്‍ക്കെതിരെ അഞ്ച് വഞ്ചനാക്കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement