എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം.എല്‍ നേതാവ് കവിതാ കൃഷ്ണന്‍ ഗോരക്ഷക് ദള്‍ നേതാവെന്ന് ദല്‍ഹി പൊലീസ്; രഹസ്യാന്വേഷണ വിഭാഗം പണി നിര്‍ത്തുന്നതാണ് നല്ലതെന്ന് കവിത
എഡിറ്റര്‍
Wednesday 3rd May 2017 10:06pm

 

ന്യൂദല്‍ഹി: സി.പി.ഐ.എം.എല്‍ നേതാവ് കവിതാ കൃഷ്ണന്‍ ഗോരക്ഷക് ദള്‍ നേതാവെന്ന് ദല്‍ഹി പൊലീസ്. ഗോരക്ഷക് ദള്‍ സംഘാടകയാണെന്നാരോപിച്ച് കവിതക്കെതിരെ പൊലീസ് നോട്ടീസയച്ചു. തന്നെ ഗോരക്ഷക് ദള്‍ സംഘാടകയെന്ന് വിശേഷിപ്പിച്ച പൊലീസ് രഹസ്യാന്വേഷണ വിഭാഗം പണി നിര്‍ത്തുന്നതാണ് നല്ലതെന്ന് കവിത പ്രതികരിച്ചു.


Also read ‘ഒടുവില്‍ കുറ്റസമ്മതം’; 13 കോടി ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ 


തന്നെ ഗോരക്ഷക് ദള്‍ നേതാവായി വിശേഷിപ്പിച്ച് പൊലീസ് നോട്ടീസയച്ച വിവരം കവിത ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ട്വീറ്റിലൂടെ തന്നെയായിരുന്നു രഹസ്യാന്വേഷണ വിഭാഗം പണി നിര്‍ത്തുന്നതാണ് നല്ലതെന്ന കവിതയുടെ പ്രതികരണവും.

ഇന്ത്യാ ഗേറ്റിനു സമീപം ബിക്കനീര്‍ ഹൗസില്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിച്ച കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസിലാണ് കവിതാ കൃഷ്ണനെ ഗോ രക്ഷക് ദള്‍ സംഘാടകയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ഗോരക്ഷകര്‍ കൊലപ്പെടുത്തിയ ക്ഷീരകര്‍ഷകന്‍ പെഹ്‌ലു ഖാന് നീതിയാവശ്യപ്പെട്ട് കവിതാ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കവിതയെ ഗോരക്ഷകരുടെ നേതാവാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘താന്‍ ഗോരക്ഷക് ദള്‍ കാരിയാണെന്നാണ് പൊലീസ് കരുതിയിരിക്കുന്നത്. പൊലീസ് ഇന്റലിജന്‍സ് എന്നെ ഗോരക്ഷക് ദള്‍ നേതാവായാണ് കണുന്നതെങ്കില്‍ അവര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനായിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് പൊലീസിന്റെ നോട്ടീസ് കവിത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പെഹ്‌ലുഖാന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജ് സിന്ധ്യക്ക് നല്‍കിയ പരാതിയും കവിത ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Advertisement