എഡിറ്റര്‍
എഡിറ്റര്‍
കൗശിക് ബസു ലോകബാങ്ക് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍
എഡിറ്റര്‍
Thursday 6th September 2012 9:36am

ന്യൂയോര്‍ക്ക്: ലോകബാങ്കിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായി കൗശിക് ബസുവിനെ നിയമിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിനാണ്. ഒക്ടോബര്‍ ഒന്നിന് ബസു പദവികള്‍ ഏറ്റെടുക്കുമെന്ന് ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോങ് കിം പ്രസ്താവനയില്‍ അറിയിച്ചു. ജസ്റ്റിന്‍ യിഫു ലിന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബസുവിനെ നിയമിച്ചത്.

Ads By Google

അക്കാദമിക്ക് നേട്ടങ്ങള്‍ക്ക് പുറമേ സാമ്പത്തിക മന്ത്രാലയത്തില്‍ ജോലി ചെയ്ത അനുഭവം കൂടിയുള്ള കൗശിക് ലോകം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിം അഭിപ്രായപ്പെട്ടു.

ലണ്ടനിലെ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ നിന്നാണ് ബസു പി.എച്ച്.ഡിയെടുത്തത്. 1992ല്‍ ദല്‍ഹി സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ അദ്ദേഹം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് എക്‌ണോമിക്‌സ് സ്ഥാപിച്ചു.

ഡെവലപ്പ്‌മെന്റ് എക്‌ണോമിക്‌സ്, വെല്‍ഫെയര്‍ എക്‌ണോമിക്‌സ്, വ്യവസായ സംഘാടനം, പൊതു സാമ്പത്തികം എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

Advertisement