തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കാട്ടാക്കട സ്വദേശി ബാബുവിന്റെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നതായി മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. ബാബുവിന്റെ ശരീരത്തില്‍ 39 പരിക്കുകളേറ്റതായി കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം പോലീസില്‍ നിന്ന് ഏറ്റതാണെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റത് കാരണമാണ് ഹൃദയാഘാതമുണ്ടായത്. ആവശ്യമായ ചികിത്സ നല്‍കുന്നതിലും പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.