Administrator
Administrator
കസ്റ്റഡി മരണം അഡി. എ ഡി ജി പി അന്വേഷിക്കും
Administrator
Monday 4th January 2010 9:23am

kerala-police1കാട്ടാക്കട: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തെക്കുറിച്ച് ദക്ഷിണ മേഖലാ അഡി. ഡി ജി പി ചന്ദ്രശേഖരന്‍ അന്വേഷിക്കും. ഡി ജി പി ജേക്കബ് പുന്നൂസാണ് അതു സംബന്ധിച്ച് ഉത്തരവിട്ടത്. സംഭവത്തില്‍ കാട്ടാക്കട സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കൂലിപ്പണിക്കാരനായ പൂവച്ചല്‍ പാലേലി വടക്കുംകര പുത്തന്‍വീട്ടില്‍ ബാബു (58) വാണ് ഞായറാഴ്ച വൈകീട്ട് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. 2002ലെ അടിപിടി കേസിലെ പ്രതിയായിരുന്നു ബാബു. മഫ്തിയിലെത്തിയ പോലീസ് ഞായറാഴ്ച വൈകീട്ട് 5.30ഓടെ ബാബുവിനെ കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനില്‍ കൊണ്ടുവന്ന പ്രതി കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും മരിച്ചു.

എന്നാല്‍ മരണത്തിന് കാരണം പോലീസ് മര്‍ദനമാണെന്ന് ബാബുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോലീസിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഭാര്യ ചെല്ലമ്മയും നാട്ടുകാരും ചേര്‍ന്ന് രാത്രി എട്ടോടെ സ്‌റ്റേഷന് മുന്നില്‍ ഉപരോധസമരം നടത്തി. സമരത്തിന് പിന്തുണയുമായി ബി ജെ പി, യൂത്ത് കോണ്‍ഗ്രസ്, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും രംഗത്ത് വന്നു.

റൂറല്‍ എസ് പി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം കാട്ടാക്കട പോലീസ് സ്‌റ്റേഷനിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ആളുകള്‍ പിരിഞ്ഞ് പോയത്. ബാബുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ട് ചെയ്യും.

Advertisement