സല്ലുവും കത്രീനയും പിണങ്ങിയെന്നത് സിനിമാലോകത്ത് പാട്ടാണ്. എന്നാല്‍ പിണക്കം ഇത്രത്തോളമുണ്ടോ എന്നാണ് ബോളിവുഡ് ഇപ്പോള്‍ ചോദിക്കുന്നത്. സല്ലുവിനൊപ്പം നൃത്തം ചെയ്യില്ല എന്ന കത്രീനയുടെ പ്രഖ്യാപനമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

അക്ഷയ് കുമാറും, സൊണാക്ഷി സിന്‍ഹയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോക്കറിലെ ഗാനരംഗത്ത് സല്‍മാനും മുന്‍കാമുകി കത്രീന കൈഫും ഐറ്റം നമ്പര്‍ അവതരിപ്പിക്കുമെന്ന് ബോളിവുഡില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സല്ലുവിനൊപ്പം നൃത്തം ചെയ്യാനാവില്ലെന്ന് കാറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാറ്റ് തന്റെ ഉഗ്രതീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയില്ലെങ്കിലും അത് ബോളിവുഡിലെ പരസ്യമായ രഹസ്യം തന്നെയാണ്.  മുന്‍കാമുകനുമൊത്ത് നൃത്തം ചെയ്യാനുള്ള മടിതന്നെയാണ് കത്രീനയുടെ ഈ തീരുമാനത്തിനു പിന്നിലെന്നാണ് സിനിമാലോകത്തെ സംസാരം.