ലൈഫ് സ്റ്റൈല്‍ മാഗസീനായ എഫ്.എച്ച്.എം നടത്തിയ സര്‍വ്വേയില്‍ ടോപ് സെക്‌സിയസ്റ്റ് വുമണായി ബോളിവുഡ് ഹോട്ട് ആക്ട്രസ് കത്രീനയെ തിരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷം ഒന്നാമതെത്തിയ ദീപിക പദുക്കോണിനെ പിന്തള്ളിയാണ് കത്രീന ഈ നേട്ടം കരസ്ഥമാക്കിയത്.

ഇത് മൂന്നാം തവണയാണ് കാറ്റ് സെക്‌സിയസ്റ്റ് വുമണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്നത്. 2008ലും 2009ലും കത്രീന ഈ ടെറ്റില്‍ കാറ്റിനായിരുന്നു.

എസ്.എം.എസ് വോട്ടിംങ്ങിന്റെയും, ഓണ്‍ലൈന്‍ വോട്ടിംങ്ങിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 100 സെക്‌സിയസ്റ്റ് സ്ത്രീകളുടെ ലിസ്റ്റില്‍ നിന്നാണ് കത്രീന ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്ത്യ ടുഡേയുടെ എലൈറ്റ് പവ്വര്‍ ലിസ്റ്റില്‍പെട്ട ഏക ബോളിവുഡ് താരമാണ് കാറ്റ്. ഇതിനു പുറമേ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സര്‍ച്ചുകള്‍ വരുന്ന ഇന്ത്യന്‍ സെലിബ്രിറ്റി എന്ന സ്ഥാനവും കത്രീനയ്ക്കാണ്.