കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന പരിപാടി പൊലിപ്പിക്കാന്‍ കത്രീന കൈഫും, പ്രിയങ്കാ ചോപ്രയും. ഏപ്രില്‍ രണ്ടിന് സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഈ താരസുന്ദരിമാരുടെ  സ്റ്റേജ് ഷോയാണ് ആസ്വദകരെ വരവേല്‍ക്കുക.

Ads By Google

കൊല്‍ക്കത്ത റൈഡേഴ്‌സ് ഉടമ ഷാറൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിനാണ് ഐ.പി.എല്‍ 4 ന്റെ ഉദ്ഘാടന പരിപാടിയുടെ ചുമതല നല്‍കിയിട്ടുള്ളതെന്ന് കായിക മന്ത്രി മദന്‍ മിത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ ജേതാക്കളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ ഇവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് പരാജയപ്പെടുത്തിയിരുന്നത്.

ഐ.പി.എലിന്റെ അവസാനവും ആദ്യവും മത്സരങ്ങളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അതു കൊണ്ട് പരിപാടിക്കായി മൈതാനം അനുവദിക്കുന്നതിന് പ്രശ്‌നമില്ലെന്നും മന്ത്രി പറഞ്ഞു.