എഡിറ്റര്‍
എഡിറ്റര്‍
ചിത്രീകരണത്തിനിടെ ഭാരമുള്ള വസ്തു പുറത്ത് വീണ് കത്രീന കൈഫിന്റെ നട്ടെല്ലിന് സാരമായ പരുക്ക്
എഡിറ്റര്‍
Saturday 11th March 2017 2:31pm

മുംബൈ: ബോളിവുഡ് സുന്ദരി കത്രീന കൈഫിന് ചിത്രീകരണത്തിനിടെ പരുക്ക്. ചിത്രീകരണത്തിനിടെ ഭാരമുള്ള വസ്തു പുറത്തു വിഴുകയായിരുന്നു. നട്ടെല്ലിനും കഴുത്തിനും നടുവിനും സാരമായ പരുക്കുണ്ട്.

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍-അനുരാഗ് ബസു ചിത്രമായ ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണത്തിനിടെയാണ് കത്രീനയ്ക്ക് പരുക്കേറ്റത്. എന്നാല്‍ അപകടമുണ്ടായപ്പോള്‍ താരം അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് അവാര്‍ഡ് ദാന ചടങ്ങിലെ ഡാന്‍സ് ഷോയ്ക്കായി പരിശീലനം നടത്തുന്നതിനിടെ വേദന അസഹ്യമാവുകയായിരുന്നു.

കത്രീനയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിന് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് വരുന്ന ആഴ്ചകളിലേയും മറ്റും ചിത്രീകരണങ്ങളും ഷോകളും ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്.

ജൂലൈയിലായിരുന്നു ജഗ്ഗാ ജാസൂസിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നായികയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ചിത്രീകരണം നീളാന്‍ സാധ്യതയുള്ളതിനാല്‍ റിലീസും വൈകും.


Also Read: ബംഗളൂരുവില്‍ വംശീയ അതിക്രമം; കൂടുതല്‍ വെള്ളം ഉപയോഗിച്ചെന്ന് ആരോപിച്ച് അരുണാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ കൊണ്ട് ചെരിപ്പ് നക്കിച്ചു


ആക്ഷനും കോമഡിയ്ക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ടീസര്‍ നാളുകള്‍ക്ക് മുമ്പു തന്നെ പുറത്തിറങ്ങിയിരുന്നു. കത്രീനയും ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

സല്‍മാന്‍ ഖാനും കത്രീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എക് താ ടൈഗറിന്റെ രണ്ടാം ഭാഗമായ ടൈഗര്‍ സിന്ദാ ഹേയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കത്രീനയ്ക്ക് പരുക്കേല്‍ക്കുന്നത്. ഈ ചിത്രവും ആക്ഷന് ഏറെ പ്രധാന്യമുള്ളതാണ്.

Advertisement