ബോളിവുഡ് സ്ലിം ബ്യൂട്ടി കത്രീന കൈഫ് മനസില്‍ വലിയൊരാഗ്രഹം സൂക്ഷിക്കുന്നുണ്ട്. ബോളിവുഡിലെ ഒരു നടനോടൊപ്പം ഒരു സിനിമ ചെയ്യണം. തെറ്റുദ്ധരിക്കേണ്ട സല്‍മാന്‍ ഖാനൊപ്പമല്ല.

ആരാണാ ഭാഗ്യവാന്‍ എന്നല്ലേ. മറ്റാരുമല്ല നമ്മൂടെ അമീര്‍ഖാനാണ് ആ താരം. അമീറിന്റെ ‘ഗജനി’ കണ്ടപ്പൊള്‍ മുതല്‍ തുടങ്ങിയതാണ് കത്രീനയ്ക്ക് അമീറിനൊടുള്ള ആരാധന. ഒരു സിനിമയല്ല, മറിച്ച് കുറേയേറെ സിനിമകള്‍ ചെയ്യാനാണ് കത്രീന ആഗ്രഹിക്കുന്നത്.

ആദ്യ പ്രധാന്യം നല്‍കുന്നത് ഒരു ചരിത്ര സിനിമചെയ്യാനാണ്. രണ്ടാമത്തേത് ദേവ്ദാസ് പോലുള്ള ഒരു റോമാന്റിക് ട്രാജഡി ചെയ്യണം. പിന്നെ സാല്‍ട്ട് പോലുള്ള ഒരു ആക്ഷന്‍ ചിത്രം. തീര്‍ന്നു കത്രീനയുടെ ഉള്ളിലെ കൊച്ചു മോഹങ്ങള്‍. ഈ മോഹങ്ങള്‍ പൂവണിയേണ്ടതാവട്ടെ അമീറിന്റെ നായികയായും വേണം.

ഇത് കേട്ട് സല്‍മാന് നെഞ്ചുപൊട്ടിപ്പോയി എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. സല്‍മാന്റെ കണ്ണീരുകൊണ്ട് ബോളിവുഡ് ഒഴുകിപ്പോകുമോ എന്നാണ് ചില സഹപ്രവര്‍ത്തകരുടെ പേടി.

കത്രീനയുടെ ഫോട്ടോസ് കാണാന്‍