എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് പങ്കില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം
എഡിറ്റര്‍
Monday 18th February 2013 12:00am

ന്യൂദല്‍ഹി: 2002 ലെ ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് പങ്കില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു. ഗോധ്ര സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നും കഠ്ജു പറഞ്ഞു.

നിതീഷ് കുമാറിനെതിരെയും രൂക്ഷവിമര്‍ശനമാണ് കഠ്ജു ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്ന കഠ്ജുവിനെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

Ads By Google

കഠ്ജു കോണ്‍ഗ്രസുകാരേക്കാള്‍ വലിയ കോണ്‍ഗ്രസുകാരനായെന്നാണ് ബി.ജെ.പി നേതാവ് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെക്കണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ അക്രമം അഴിച്ചുവിട്ടതിന് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച കഠ്ജുവിന് പുതിയ പദവി നല്‍കിയതിനുള്ള നന്ദിയാണ് അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിനോട് കാണിക്കുന്നതെന്നും ജയ്റ്റ്‌ലി വിമര്‍ശിച്ചു.

ഉന്നതമായ സ്ഥാനത്തിരുന്നുകൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് രാജിവെച്ചൊഴിയണമെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

എന്നാല്‍ വസ്തുതയെ വളച്ചൊടിക്കുന്ന ജയ്റ്റ്‌ലി രാഷ്ട്രീയം വിടണമെന്ന് കഠ്ജു തിരിച്ചടിച്ചു. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളേയും താന്‍ വിമര്‍ശിക്കാറുണ്ട്. ബാല്‍ താക്കറെ മരിച്ചപ്പോള്‍ നടത്തിയ ഹര്‍ത്താലിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് താന്‍ ശക്തമായ ഭാഷയില്‍ താന്‍ കത്തയച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിനെ താന്‍ വിമര്‍ശിച്ചതായും  കഠ്ജു വ്യക്തമാക്കി.

കഠ്ജുവിന്റെ പുതിയ പ്രസ്താവന ബി.ജെ.പിയും കഠ്ജുവും തമ്മിലുള്ള തുറന്ന പോരാട്ടത്തിന് വഴിതുറന്നിരിക്കുകയാണ്.

Advertisement