മോസ്‌കോ: അറസ്റ്റിലായ റഷ്യന്‍ സുന്ദരി കാറ്റിയ സെതുലിവെറ്റര്‍ ചാരപ്രവര്‍ത്തകയല്ലെന്നു ബ്രിട്ടീഷ് എം.പി മൈക്ക് ഹാന്‍കോക്ക്. ബ്രിട്ടീഷ് പാര്‍ലമെന്റ് ജീവനക്കാരിയായ കാറ്റിയ റഷ്യയ്ക്കുവേണ്ടി ചാരപ്പണി നടത്തി എന്നാരോപിച്ചാണ് ഇവരെ അറസ്റ്റുചെയ്തത്.

കാറ്റിയ കുറ്റം ചെയ്തിട്ടില്ലെന്നുറപ്പുള്ളതിനാല്‍ അറസ്റ്റിനെ തുടര്‍ന്നുള്ള നാടുകടത്തലിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഹാന്‍കോക്ക് പറഞ്ഞു. കാറ്റിയ റഷ്യയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നതായി രാജ്യത്തെ സുരക്ഷാ വിഭാഗം തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ഇനിയിക്കാര്യം അവരുടെ അഭിഭാഷകരുടെ കൈകളിലാണ്. കാറ്റിയ കുറ്റക്കാരിയല്ലെന്ന് തെളിയിക്കുമെന്നും ഹാന്‍കോക്ക് പ്രസ്താവിച്ചു. ലിബറല്‍ ഡെമോക്രാറ്റ് അംഗമായ ഹാന്‍കോക്കിന്റെ സ്റ്റാഫാണ് കാറ്റിയ.