ബുധനാഴ്ച 9.30ന് ചണ്ഡീഗഢ് സെക്ടര്‍ 15ലെ ആളുകള്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഞെട്ടി. ഒന്നുറങ്ങിയെണീക്കുമ്പോഴേക്കും നാട് തന്നെമാറിയോ എന്നായിരുന്നു പലരുടെയും സംശയം. പിന്നീടാണ് കാര്യം മനസിലായത്. പാക്കിസ്ഥാനിലെ തിരക്കേറിയ നഗരമായ അബോട്ടാബാദിയാണ് ചണ്ഡീഗഢ് മാറിയതാണെന്ന്.

കാര്യം വിശദീകരിക്കും. മുന്‍ഭര്‍ത്താവ് ജെയിംസ് കാമറൂണിന്റെ ‘അവതാറി’നെ പിന്തള്ളി’ ദ ഹര്‍ട്ട് ലോക്കര്‍’ (2009) എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിലുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ കാതറിന്‍ ബിഗേലോയാണ് ഇവിടുത്തെ താരം. കാതറിന്‍ ബിന്‍ലാദന്റെ അവസാന ദിവസങ്ങളെ ആസ്പദമാക്കി സിനിമയൊരുക്കുകയാണ്. പാകിസ്ഥാനില്‍ ചിത്രീകരണ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഛണ്ഡീഗഡില്‍ സെറ്റ് ഒരുക്കി ചിത്രീകരണം തുടങ്ങുകയായിരുന്നു.

ലാദന്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ അബട്ടാബാദിലെ കെട്ടിടത്തിന്റെ സെറ്റ് രാജസ്ഥാനില്‍ ഒരുക്കാനാണ് കാതറീന്റെ തീരുമാനം.  ‘സീറോ ഡാര്‍ക്ക് 30’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചണ്ഡീഗഢിനെ പാക്കിസ്ഥാനാക്കാന്‍ കാതറീന്‍ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധിച്ചിട്ടുണ്ട്. ആളുകളുടെ വസ്ത്രത്തിലും, കടകളിലും ചുമരുകളിലുമൊക്കെ ഈ മാറ്റം വരുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷകളിലെല്ലാം പാക്കിസ്ഥാന്‍ നമ്പര്‍ പ്ലേറ്റാണ്.  കടകള്‍ക്കെല്ലാം പാക്കിസ്ഥാനി പേര്. പലതിലും അറബി അക്ഷരങ്ങള്‍.

പഞ്ചാബിലെ ചില ഉള്‍പ്രദേശങ്ങളും ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇവര്‍ക്ക് അതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.  ഡിസംബര്‍ 19ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Malayalam news

Kerala news in English