Categories

കത്രീന ഒരു ഹിറ്റ് മേക്കര്‍: ആമിര്‍ ഖാന്‍

aamir-khan..

ബോളിവുഡിന് കത്രീന കൈഫ് മാനിയ ഇപ്പോഴും പൂര്‍ണ്ണമായി മാറിയിട്ടില്ലെന്നതിന്റെ തെളിവാണ് ആമിര്‍ ഖാന്റെ പുതിയ കോംപ്ലിമെന്റ്.

കത്രീനയുണ്ടെങ്കില്‍ ഏത് പടവും ഹിറ്റാവുമെന്നാണ് ആമിറിന്റെ വാദം.

ഇരുവരും ഒരുമിച്ചഭിനയിച്ച ‘ധൂം 3’ അടുത്ത മാസം തിയേറ്ററുകളിലെത്താനിരിക്കെയാണ് ആമിര്‍ കത്രീനയെ പുകഴ്ത്തി പ്രസ്താവനയിറക്കിയത്.

‘കത്രീനയുണ്ടങ്കില്‍ സിനിമ സൂപ്പര്‍ ഹിറ്റാവുമെന്നാണ് അര്‍ത്ഥം. ‘ധൂം 3′ കമ്മിറ്റ് ചെയ്യുമ്പോഴും ഞാന്‍ ഇത് പറഞ്ഞിരുന്നു.’- ആമിര്‍ പറയുന്നു.

കത്രീനയുടെ ഉയരം പ്രശ്‌നമായോ എന്ന ചോദ്യത്തിന് ഇല്ലെന്നും തനിക്ക് ഉയരമുള്ള സ്ത്രീകളെ ഇഷ്ടമാണെന്നുമായിരുന്നു ആമിറിന്റെ മറുപടി.

കഠിനാദ്ധ്വാനം കൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം സൃഷ്ടിച്ചയാളാണ് കത്രീന. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും കത്രീന തിരയിലെ വെള്ളിനക്ഷത്രമായി തുടരുന്നതിന്റെ കാരണവും ഇത് തന്നെയാണ്.