എഡിറ്റര്‍
എഡിറ്റര്‍
ഭാരതത്തെ ക്രിസ്തീയമാക്കണമെന്ന ആഹ്വാനവുമായി കത്തോലിക്ക പഠനരേഖ
എഡിറ്റര്‍
Friday 12th October 2012 10:22am

കൊച്ചി: ഭാരതത്തെ ക്രിസ്തീയമാക്കുകയാണ് വലിയ ലക്ഷ്യമെന്ന് കത്തോലിക്കാ സഭയുടെ വിശ്വാസ സംരക്ഷണ പഠനരേഖ.

ക്രിസ്തുവിനെ ഭാരതീയനാക്കുകയല്ല മറിച്ച് ഭാരതത്തെ ക്രിസ്തീയമാക്കുക എന്നതാണ് വലിയ ലക്ഷ്യമെന്നും പഠന രേഖയിലുണ്ട്.

Ads By Google

പ്രൊട്ടസ്റ്റന്റുകള്‍ ഉള്‍പ്പെടെയുള്ളയുള്ള വിഘടിത വിഭാഗങ്ങള്‍ സഭാവിശ്വാസികളെ സ്വാധീനിക്കുന്നുണ്ടെന്നും അത് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്നും പഠന രേഖയിലുണ്ട്.

പാലാ മൈത്രാന്‍ മാര്‍ ജോസഫ് കല്ലറങ്കാട്ടില്‍ മേലുങ്കലിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ ഡോക്ടറെങ്കല്‍ കമ്മീഷന്‍ സീറോ മലബാര്‍ ഫിനസിന് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്.

ആത്മീയതയുടെ ഭൗതിക വത്ക്കരണം ഒഴിവാക്കണമെന്നും വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പഠനരേഖ സ്വയം വിമര്‍ശനപരമായി വിലയിരുത്തുന്നു.

ആധ്യാത്മികത അന്വേഷിച്ച് കാത്തോലിക്കാ അംഗങ്ങള്‍ ധ്യാന കേന്ദ്രങ്ങളെയും സിദ്ധി വിശേഷമുള്ളവരേയും സമീപിക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുതിര്‍ന്നവരുടെ മതബോധം കാര്യക്ഷമമാക്കണമെന്നും പള്ളികളിലെ സമ്പത്ത് മുഴുവന്‍ സ്ഥാപനത്തിനായി ഉപയോഗിക്കാതെ 25 ശതമാനമെങ്കിലും പരിശീലനത്തിനും ബോധവത്ക്കരണത്തിനും വേണ്ടി ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കേരളത്തെ കത്തോലിക്കാ വിശ്വാസത്തില്‍ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കുന്ന ചില പ്രസ്ഥാനങ്ങളെ രേഖ പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്.

Advertisement