പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ് കത്തീറ്ററിന്റെ ഉപയോഗം. മൂത്രനാളിയില്‍ ഘടിപ്പിക്കുന്ന പ്പൈിലൂടെ യൂറിന്‍ പാസ് ചെയ്യാന്‍ ഉപയോഗിക്കുന്ന കുഴലിനെയാണ് കത്തീറ്റര്‍ എന്നു പറയുന്നത്.


Also read കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ നര്‍ത്തകരായ പെണ്‍കുട്ടികളെ കമ്മിറ്റിക്കാര്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ച് ഇറക്കിവിട്ടു 


മൂത്രം പോകാന്‍ കുഴലിടേണ്ടി വരുന്ന പല അവസരങ്ങളുമുണ്ട്. കിടപ്പിലായ രോഗികള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വലിപ്പം കൂടി മൂത്രതടസം ഉണ്ടായ പുരുഷന്‍മാര്‍, ബോധക്ഷയം വന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍ അങ്ങനെ കുറേ വിഭാഗം പേര്‍. കത്തീറ്റര്‍ ഇടുന്ന പ്രക്രിയയും എടുക്കുന്ന പ്രക്രിയയും അണുബാധ ഒഴിവാക്കാനുള്ള അതീവ സൂക്ഷ്മതയോടെ ചെയ്യുന്നതാണ്. എന്നാല്‍ പോലും ശരീരത്തിനകത്ത് നിലനില്‍ക്കുന്ന പൈപ്പ് അണുബാധ ഉണ്ടാകാനുള്ള ഉത്തമ കാരണമാണ്.

കത്തീറ്റര്‍ ഉപയോഗിക്കുന്ന അവസ്ഥയില്‍ രോഗികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് ഡോ. ഷിംന അസീസ് പറയുന്നു.

*നിര്‍ബന്ധിതാവസ്ഥകളില്‍ മാത്രമേ കത്തീറ്റര്‍ ഇടാറുള്ളൂ. ഇട്ട് കഴിഞ്ഞാല്‍, കൃത്യമായി രണ്ടു നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കത്തീറ്ററിന് ചുറ്റുഭാഗവും വൃത്തിയാക്കി കൊടുക്കണം.

* ആ ഭാഗത്തെ രോമവളര്‍ച്ച കൃത്യമായി നീക്കണം.

*യാതൊരു കാരണവശാലും കത്തീറ്റര്‍ രോഗിയോ പരിചാരകരോ വലിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കരുത്. അതെടുക്കാനുള്ള ശരിയായ രീതിയിലല്ലാതെ വലിച്ചെടുത്താല്‍, മൂത്രസഞ്ചിയും മൂത്രനാളിയും തകര്‍ന്ന് സാരമായ ഭവിഷ്യത്തുണ്ടാകാം.


Dont miss ‘കോണ്‍ഗ്രസ് ദുര്‍ബലമാണ് പക്ഷേ താന്‍ ബി.ജെ.പിയിലേക്കില്ല’; മറ്റ് നേതാക്കള്‍ പോകുമോയെന്നറിയില്ല: കെ സുധാകരന്‍ 


*കിടപ്പിലായ, കത്തീറ്റര്‍ ഇട്ട രോഗിക്ക് ദാഹം കുറവായിരിക്കുമെന്നത് നേര്. പക്ഷേ, നിര്‍ബന്ധമായും രോഗി ആവശ്യത്തിന് വെള്ളം കുടിച്ചിരിക്കണം. അല്ലെങ്കില്‍, മൂത്രപ്പഴുപ്പ് ഉണ്ടായി രോഗിക്ക് കടുത്ത വിറയലോടും നടുവേദനയോടും ഛര്‍ദ്ദിയോടും കൂടിയ പനി വരാനുള്ള സാധ്യത വളരെയേറെ. ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടി വരുന്ന സ്ഥിതി സംജാതമാവാം.

*യൂറോബാഗ് പകുതി നിറഞ്ഞാല്‍ മൂത്രമൊഴിവാക്കുക.ബാഗ് നിറഞ്ഞ് ആ ഭാരം കൊണ്ട് കത്തീറ്റര്‍ വലിഞ്ഞ് നില്‍ക്കുന്നത് ഒഴിവാക്കാം. മൂത്രമെടുത്ത് കളയുമ്പോള്‍ ദുര്‍മുഖവും സുഖമില്ലാത്ത പരാമര്‍ശങ്ങളും ഒഴിവാക്കാം.

*കത്തീറ്റര്‍ മാറാന്‍ ഡോക്ടര്‍ പറഞ്ഞ ഇടവേളകള്‍ കൃത്യമായി പാലിക്കുക. കത്തീറ്ററുണ്ടായിട്ടും മൂത്രം ലീക്ക് ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ വൈദ്യസഹായം തേടുക.

*ഒരേ കിടപ്പില്‍ രോഗിയെ കിടത്തരുത്.ഓരോ അര മണിക്കൂറിലും തിരിച്ചും മറിച്ചും കിടത്താന്‍ ശ്രദ്ധിക്കുക. ബെഡ്സോറുകള്‍ തടയേണ്ടത് രോഗിയോടുള്ള എറ്റവും വലിയ കടമയാണ്. ബെഡ്സോറുണ്ടാക്കുന്ന അസ്വസ്ഥത, വേദന, അണുബാധ എന്നിവയെല്ലാം തന്നെ രോഗിയെ തളര്‍ത്തും.

*കൃത്യമായ ഇടവേളകളില്‍ അവരെ കുളിപ്പിക്കുക, വസ്ത്രം മാറുക, അവരുടെ മുറി വൃത്തിയാക്കുക, അവരോട് കൂടെ സമയം ചെലവഴിക്കുക.’ഭാരമായി’ എന്ന ചിന്ത അവര്‍ക്ക് വരരുത്.

*മൂത്രം വന്നു ചേരുന്ന ബാഗിലെ പഴുപ്പും, ചുവന്നും തൊലി പോയി പഴുത്തൊലിച്ചുമുള്ള സ്വകാര്യഭാഗവുമൊന്നും അത്ര കാണാക്കാഴ്ചകളല്ല. ബാഗില്‍ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞാലോ, പഴുപ്പ് പോലെയോ തൈര് പോലെയോ കണ്ടാലോ രക്തമോ നിറവ്യത്യാസമോ കണ്ടാലോ ഉടന്‍ വൈദ്യസഹായം തേടുക. പനിയും അവഗണിക്കരുത്.

കടപ്പാട്: ഡോ. ഷിംന അസീസ് ഫേസ്ബുക്ക് പോസ്റ്റ്‌