കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സമാന അനുഭവം തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പല കാരണങ്ങള്‍ കൊണ്ടും പരാതിപ്പെടാന്‍ കഴിയാതിരുന്നവരും പരാതി കൊടുത്തിട്ട് പൊലീസ് അന്വേഷണം വേണ്ടവിധം നടക്കാതിരുന്ന സംഭവങ്ങളും അതിലുണ്ടായിരുന്നു.

എന്നാല്‍ താനും ലൈംഗികാതിക്രമത്തിന്റെ ഇരയാണെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം കാതല്‍ സന്ധ്യ. ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.


Dont Miss നിങ്ങള്‍ക്ക് ദിലീപിനെ അറിയില്ല; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കൊച്ചിന്‍ ഹനീഫയുടെ ഭാര്യ 


താനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്ക് പ്രതികരിക്കാനോ പരാതിപ്പെടാനോ കഴിഞ്ഞില്ലെന്നും താരം പറയുന്നു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. അവളെ കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും കാതല്‍ സന്ധ്യ പറയുന്നു.

ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സന്ധ്യ സൈക്കിള്‍ ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.