Categories

സുന്ദരിയാവാന്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല: കെയ്റ്റ് വിന്‍സ്‌ലറ്റ്

Kate-Winslet

പ്രായം കുറച്ച് കാണിക്കാനായി ഹോളിവുഡ് താരങ്ങള്‍ മാസംതോറും കോടികള്‍ ചിലവഴിക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തയാവുകയാണ് ഹോളിവുഡ് താരം കെയ്റ്റ് വിന്‍സ്‌ലറ്റ്.

മേക്കപ്പിന് വേണ്ടി കൂടുതല്‍ സമയം കളയാന്‍ താത്പര്യമില്ലെന്നാണ് കെയ്റ്റ് വിന്‍സ്‌ലറ്റ് പറയുന്നത്. സ്വാഭാവിക ലൂക്കാണ് താന്‍ കൂടുതല്‍ പരിഗണിക്കുന്നതെന്നും കെയ്റ്റ് പറയുന്നു.

കുട്ടികളാണ് കെയ്റ്റിന്റെ ഏറ്റവും വലിയ വിമര്‍ശകര്‍.  മേക്കപ്പ് കൂടിപ്പോയാല്‍ കെയ്റ്റിനെ ഉപദേശിക്കുന്നത് കുട്ടികളാണത്രേ.

കൂടുതല്‍ ആഢംഭരമാകുന്നത് തനിക്ക് ഇഷ്ടമല്ല. ഫ്രഷ് ആയിട്ടിരിക്കാനാണ് ഇഷ്ടം. കണ്ണുകള്‍ക്ക് കൂടുതല്‍ സ്‌ട്രെയിന്‍ നല്‍കുന്ന മേക്കപ്പ് ഉപയോഗിക്കില്ല. കൂടാതെ കുട്ടികളും വഴക്ക് പറയും. കെയ്റ്റ് വാചാലയാകുന്നു.

38 കാരിയായ കെയ്റ്റിന് 13 വയസ്സുള്ള മില, പത്ത് വയസ്സുകാരന്‍ ജോ, നാല് ആഴ്ച്ച പ്രായമുള്ള ബിയര്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണുളളത്.

Tagged with: