സിനിമാലോകത്ത് പല നടിമാരും തുണിയുരിഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി മാത്രമല്ല, പരസ്യങ്ങള്‍ക്കായും സുന്ദരിമാരുടെ നഗ്നത പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ലിപ്സ്റ്റിക്കിന്റെ പരസ്യത്തിന് നഗ്നയാവുന്നത് ഇതാദ്യമായിരിക്കും.

ഹോളിവുഡ് താരം കെയ്റ്റ് വിന്‍സ്ലറ്റാണ് ലിപ്സ്റ്റിക്കിന്റെ പരസ്യത്തിനുവേണ്ടി നഗ്നയാവുന്നത്. പൂര്‍ണനഗ്നയല്ലെങ്കിലും മേനിയുടെ മുക്കാല്‍ ഭാഗവും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സാറ്റിന്‍ തുണി അലസമായി ധരിച്ച്, ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടി, നിലത്ത് കിടന്ന്, ടെലിഫോണില്‍ ആരോടോ സംസാരിക്കുന്ന വിന്‍സ്ലറ്റാണ് പരസ്യത്തില്‍ നിറയുന്നത്. ലിപ്സ്റ്റിക് സ്ത്രീകളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നാണ് നടിയുടെ വാദം. ‘ഞാന്‍ ഏറ്റവും അധികം ശ്രദ്ധ നല്‍കുന്നത് ലിപ്സ്റ്റിക്കിനാണ്. അത് വളരെ സെക്‌സിയാണ്.’- നടി പറയുന്നു.

ഈ പരസ്യ ചിത്രം മികച്ച കലാമൂല്യമുള്ളതാണെന്നാണ് നടി പറയുന്നത്. നടിയുടെ മേനിയഴകാണോ കലാമൂല്യമായി ചൂണ്ടിക്കാട്ടുന്നതെന്ന് ചില പാപ്പരാസികള്‍ ചോദിച്ചിട്ടുമുണ്ട്.

L’Absolu Nu എന്ന കമ്പനിയുടെ പരസ്യത്തിനുവേണ്ടിയാണ് നടി ഈ പെടാപാടൊക്കെപെട്ടത്. കമ്പനിയുടെ പേരിന്റെ അര്‍ത്ഥം വരെ പൂര്‍ണ നഗ്ന എന്നാണ്. പ്രശസ്ത ഫാഷന്‍ ഫോട്ടോ ഗ്രാഫറായ മരിയോ ടെസ്റ്റിനോവാണ് കെയ്റ്റ് വിന്‍സ്ലറ്റിന്റെ നഗ്നത ഷൂട്ട്‌ചെയ്തിരിക്കുന്നത്.