ബ്രിട്ടീഷ് സൂപ്പര്‍മോഡല്‍ കെയ്റ്റ് മോസ് വിവാഹിതയായി. മോസിന്റെ ബോയ്ഫ്രണ്ട് ജാമി ഹെന്‍സാണ് വരന്‍. വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ ഒരു ചെറിയ പള്ളിയില്‍വച്ചായിരുന്നു ചടങ്ങ്.

Subscribe Us:

2007ലാണ് മോസ് ഗിറ്റാറിസ്റ്റായ ജാമിയെ പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയമാകുകയായിരുന്നു. കെയ്റ്റിന്റെ ആദ്യവിവാഹമാണിത്.

മോസിന്റെ അടുത്ത സുഹൃത്ത് ജോണ്‍ ഗലിയാനോ ഡിസൈന്‍ ചെയ്ത വെളുത്ത സ്ലീവ്‌ലെസ് വിവാഹവസ്ത്രങ്ങള്‍ അണിഞ്ഞാണ് അവര്‍ വിവാഹവേദിയിലെത്തിയത്. വധുവിന്റെ കൂടെയെത്തിയ 15പേരില്‍ മോസിന്റെ മകള്‍ ലിലയുമുണ്ടായിരുന്നു.

16വയസില്‍ കരിയര്‍ ആരംഭിച്ച മോസിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന മോഡലുകളുടെ കൂട്ടത്തില്‍ കെയ്റ്റുമുണ്ട്.