Categories

കേറ്റ് മോസ് തുണിയുരിഞ്ഞു: വോഗിനുവേണ്ടി

kate-moss-vouge,kate moss in vouge cover

ലണ്ടന്‍: സൂപ്പര്‍ മോഡല്‍ കെയ്റ്റ് മോസ് വീണ്ടും വാര്‍ത്തകളില്‍ ഇടം തേടുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചോ, ദുശീലങ്ങളോട് വിടപറഞ്ഞോ, കാമുകനുമായി തെറ്റിപ്പിരിഞ്ഞോ അല്ല കേയ്റ്റ് ഇത്തവണ വാര്‍ത്തയുണ്ടാക്കിയത്. കെയ്റ്റിന്റെ നഗ്നതയാണ് ഇപ്പോഴത്തെ ഹോട്ട് ന്യൂസ്.

വോഗ് മാഗസീനിന്റെ ബ്രസീലിയന്‍ പതിപ്പിന് വേണ്ടിയാണ് കെയ്റ്റ് നാണം മറന്നത്. ഒരു മരത്തിന്റെ ബഞ്ചില്‍ വിവസ്ത്രയായി കെയ്റ്റ് ഇരിക്കുന്നതാണ് വോഗിന്റെ പുതിയ കവര്‍ പേജ്. മോസിന്റെ ബാക്കില്‍ രണ്ട് പക്ഷികളുടെ ടാറ്റൂവുമുണ്ട്.

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മരിയോ ടെസ്റ്റിനോയാണ് ഈ ഇക്കിളിപ്പെടുത്തുന്ന ഫോട്ടോ എടുത്തത്. ഫെബ്രുവരിയില്‍ റിയോ ഡീ ജനീറോയില്‍ എത്തിയപ്പോഴാണ് കെയ്റ്റ് വസ്ത്രം അഴിച്ച് പോസ് ചെയ്തത്. സ്വര്‍ണ നിറത്തിലുള്ള ചുരുളന്‍ മുടി അഴിച്ച് അലസമായ നോട്ടത്തോടെ കെയ്റ്റ് വോഗില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.