എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് സൂപ്പര്‍ സീരിസില്‍ നിന്നും കാശ്യപ് പുറത്തായി
എഡിറ്റര്‍
Saturday 17th November 2012 4:49pm

ഇന്ത്യന്‍താരം പി. കശ്യപ് ചൈനീസ് സൂപ്പര്‍ സീരിസ് പ്രീമിയര്‍ ബാറ്റ്മിന്റണില്‍ നിന്നും പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നാണ് കാശ്യപ് പുറത്തായത്.

ചൈനയുടെ സിയാങ് മിങ്ങ് വാങിനോടാണ് കശ്യപ് തോല്‍വിയറിഞ്ഞത്. 17-21, 7-21 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കശ്യപ് പരാജയപ്പെട്ടത്.

Ads By Google

ലോക പതിനേഴാം നമ്പര്‍ താരമായ വാങിനെതിരെ ആദ്യസെറ്റില്‍ മികച്ച മുന്നേറ്റം കശ്യപ് നടത്തിയെങ്കിലും അവസാന ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ സെറ്റ് എതിരാളിക്ക് അടിയറവയ്ക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം സെറ്റ് തീര്‍ത്തും ഏകപക്ഷീയമായി ചൈനീസ് താരം കൈയ്യടക്കുകയായിരുന്നു. ബാറ്റ്മിന്റണ്‍ ലോകറാംങ്കിംങില്‍ ഇരുപത്തിമൂന്നാമതാണ് കശ്യപ്. അതിനിടയില്‍ വെള്ളിയാഴ്ച പുറത്തുവന്ന ലോക ബാറ്റ്മിന്റണ്‍ റാങ്കിങ്ങില്‍ സൈന നെഹ്‌വാള്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.

ഡെന്‍മാര്‍ക്ക് സൂപ്പര്‍ സീരീസ് കിരീടം കരസ്ഥമാക്കിയ സൈന ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും എത്തിയിരുന്നു. എന്നാല്‍ പരിക്കുമൂലം ചൈനീസ് ഓപ്പണില്‍ നിന്നും സൈന പിന്മാറിയിരുന്നു.

Advertisement