എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുതുക്കിയ കരട് വിജ്ഞാപനമായി
എഡിറ്റര്‍
Monday 3rd March 2014 9:21pm

kasturi

ന്യൂദല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുതുക്കിയ കരട് വിജ്ഞാപനം തയ്യാറായതായി കേന്ദ്ര പരിസ്ഥിതി സെക്രട്ടറി അറിയിച്ചു.

പുതുക്കിയ കരട് വിജ്ഞാപനത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് മാത്രമായി ഓഫീസ് മമോറാണ്ടം പുറത്തിറക്കില്ലെന്നും പരിസ്ഥതി മന്ത്രാലയം സെക്രട്ടറി അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിയമ മന്ത്രാലയത്തിന്റെ അംഗീകാരംകൂടി ലഭിച്ച ശേഷമായിരിക്കും കരട് വിജ്ഞാപനം പുറത്തിറക്കുക. അതിനുശേഷം 60 ദിവസംകൂടി കഴിഞ്ഞാലേ അന്തിമവിജ്ഞാപനമാകുകയുള്ളൂ.

എന്നാല്‍ പുതിയ വിജ്ഞാപനം കണ്ണില്‍പൊടിയാനുള്ള നീക്കമാണെന്നും നവംബര്‍ 13-ലെ ഉത്തരവ് പിന്‍വലിക്കാതെ കരട് അംഗീകരിക്കുകയില്ലെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.

റിപ്പോര്‍ട്ടിലെ വസ്തുതകള്‍ അറിഞ്ഞ ശേഷമേ നിരാഹാരം അവസാനിപ്പിക്കുകയുള്ളൂവെന്നും സമിതി വ്യക്തമാക്കി.

ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ ഭാഗമാക്കി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കുന്നത്.

Advertisement