എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം വൈകും
എഡിറ്റര്‍
Thursday 6th March 2014 10:36am

kasturi

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുതുക്കിയ കരട് വിജ്ഞാപനം പുറത്തിറക്കുന്നത് വൈകും.

വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട നിയമോപദേശത്തിനായുള്ള ഫയല്‍ നിയമമന്ത്രാലയത്തിന് ലഭിക്കാത്തതാണ് കരട് വൈകാന്‍ കാരണമായിരിക്കുന്നത്.പരിസ്ഥിതിമന്ത്രാലയമാണ് ഫയല്‍ അയക്കേണ്ടത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ സെക്രട്ടറി അറിയിച്ചു.

ഓഫീസ്‌മെമ്മോറാണ്ടം ഇറക്കി കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയെ വിഡ്ഢിയാക്കുകയായിരുന്നുവെന്ന് ആന്റണി രാജു പ്രതികരിച്ചു.

കസ്തൂരിരംഗന്‍ വിഷയത്തിലുള്ള തന്റെ രാജി നാളെ ചേരുന്ന ഉന്നതാധികാരസമിതി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. അനുകൂല തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ഓഫീസ് മെമ്മോറാണ്ടമല്ല കരട് വിജ്ഞാപനം തന്നെ പുറത്തിറക്കണമെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ഉള്‍പ്പടെയുള്ള സംഘടനകളും കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നത്.

കരട് വിജ്ഞാപനം രണ്ടു ദിവസത്തിനകം പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കേരളത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടുള്ള കരടുവിജ്ഞാപനം ഉടന്‍ ഇറങ്ങുമെന്ന് ഓഫീസ് മെമ്മോറാണ്ടത്തില്‍തന്നെ പറയുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement