എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും : താമരശ്ശേരി ബിഷപ്പ്
എഡിറ്റര്‍
Thursday 21st November 2013 12:05pm

thamarasheri-bishappu

കോഴിക്കോട് : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കോഴിക്കോട് നടത്തുന്ന ഉപവാസ സമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും അത് ഒഴിവാക്കാനുള്ള നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാന്ധിയന്‍ സമരമാണെന്ന് പ്രസംഗത്തിന്റെ ആദ്യം പറഞ്ഞ ബിഷപ്പ് പ്രസംഗത്തിന്റെ അവസാനമാണ് ജാലിയന്‍ വാലാബാഗ് പരാമര്‍ശിച്ചത്.

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും സോണിയാ ഗാന്ധിയെ കണ്ട ശേഷം താന്‍ ഒരിക്കലും സമരത്തില്‍ നിന്ന് പിന്‍മാറുമെന്ന് പറഞ്ഞിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു.

താമരശ്ശേരി അക്രമത്തിനുപിന്നില്‍ ഇടതു-വലത് സംഘടനകള്‍ അല്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം തുടരുക തന്നെ ചെയ്യും.

കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഇത് ഏത് വിധേനയും നേരിടുമെന്നും ബിഷപ്പ് പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് മലയോരമേഖലയിലെ ഹര്‍ത്താല്‍ ദിനത്തില്‍ താമരശ്ശേരിയില്‍ വ്യാപകമായ അക്രമമാണ് ഉണ്ടായത്.

അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങള്‍ക്കും വനം റേഞ്ച് ഓഫീസിനും അക്രമികള്‍ തീവെക്കുകയും ചെയ്തിരുന്നു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.

റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ സര്‍്ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്. സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മനാണ് സമിതിയുടെ  അധ്യക്ഷന്‍.

ഡോ.രാജശേഖരന്‍, പി.സി.സിറിയക് എന്നിവരാണ് സമിതിയിലെ മറ്റ് രണ്ടംഗങ്ങള്‍. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷമാകും സര്‍വകക്ഷി യോഗം വിളിക്കുക.

Advertisement