എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം തയ്യാറായി: കേരളത്തിന് മാത്രം ഇളവ്
എഡിറ്റര്‍
Friday 7th March 2014 5:17pm

western-ghat

ന്യൂദല്‍ഹി: പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗല്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം തയ്യാറായി.

പരിസ്ഥിതി വകുപ്പ് ജോയിന്റ് സെക്രട്ടറി  തയ്യാറാക്കിയ എട്ട് പേജ് വരുന്ന വിജ്ഞാപനത്തില്‍ കേരളത്തിന് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഓഫീസ് മെമ്മോറാന്‍ഡത്തിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിമന്ത്രാലയം കരടുവിജ്ഞാപനം തയാറാക്കിയിട്ടുള്ളത്.

അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷനായാണ് വിജ്ഞാപനം പുറത്തിറങ്ങുക. എന്നാല്‍ വിജ്ഞാപനം പുറത്തിറങ്ങാന്‍ വൈകും.

വിജ്ഞാപനം തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുമോ എന്ന പരിശോധിച്ച ശേഷം മാത്രമേ കരട് വിജ്ഞാപനം പുറത്തിറക്കുകയുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ ജനവാസപ്രദേശങ്ങളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കിയാണ് കരട് വിജ്ഞാപനം തയാറാക്കിയത്. പുതിയ വിജ്ഞാപനപ്രകാരം കേരളത്തിലെ ഇ.എസ്.ഐ പ്രദേശം 13,0108 ചതുരശ്ര കിലോമീറ്റര്‍ എന്നത് 9993.7 ച.കി.മീറ്ററായി കുറയും.

അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ പെടുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍ക്ക ഇളവ് ലഭിക്കില്ല.

വിജ്ഞാപനം തയ്യറായി എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും വിജ്ഞാപനം പുറത്തിറക്കുകയാണ് വേണ്ടതെന്നും കേരളാ കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ്ജ് പറഞ്ഞു

Advertisement