Categories

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: സമരത്തെ പിന്തുണയ്ക്കില്ലെന്ന് വെള്ളാപ്പള്ളി

vellapally

ആലപ്പുഴ: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന സമരത്തെ എസ്.എന്‍.ഡി.പി പിന്തുണയ്ക്കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സമരത്തില്‍ എസ്.എന്‍.ഡി.പിയുടെ പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പി.ടി തോമസ് എസ്.എന്‍.ഡി.പിയ്ക്ക് അനഭിമതനല്ല. അദ്ദേഹത്തിനെതിരായി ഇടുക്കി ബിഷപ് നടത്തിയ പ്രസ്താവനകള്‍ ദുഷ്ടലാക്കോടെയുള്ളതാണ്. അദ്ദഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ സമരത്തിന്റെ അവസ്ഥ തന്നെയായിരിക്കും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിനും സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഇടുക്കി രൂപതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എം.പി രംഗത്തെത്തി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന ഇടുക്കി ബിഷപ്പിനൊപ്പം വിശ്വാസികളില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗലീലിയോയെ വിഷം കൊടുത്ത് കൊന്നവര്‍ക്ക് പിന്നീട് ദു:ഖിക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും നികൃഷ്ടമായ സമൂഹം പോലും ശവശരീരത്തെ അപമാനിക്കില്ല. എന്നാല്‍ ഇവിടെ എട്ടും പൊട്ടും തിരിയാത്ത കുട്ടികളുടെ കൈയില്‍ ചൂല് കൊടുത്ത് പി.ടി തോമസിന്റെ ശവത്തിലടിപ്പിച്ച് അതിന്റെ മുമ്പില്‍ നാലഞ്ച് വൈദികര്‍ നിന്ന് ആഹ്ലാദിക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.



മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച