Categories

Headlines

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: പ്രക്ഷോഭം തുടരണമെന്ന് ഇടയലേഖനം

western-ghatt1

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ തുടരണമെന്നാവശ്യപ്പെട്ട് താമരശ്ശേരി രൂപതയുടെ ഇടയ ലേഖനം.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ജനാധിപത്യ രീതിയിലുള്ള സമരവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന ഇടയ ലേഖനം രൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഇന്ന് വായിക്കും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരും. ജനങ്ങളെ കുടിയിറക്കാതെ കുടിയിറക്കുന്നതാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ
പതിവ് ആശ്വാസ വചനങ്ങള്‍ സ്വീകാര്യമല്ല. റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നിസ്സാരമായി കാണരുതെന്ന് ഇടയ ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

നിസ്സാരമായി കണ്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.  ജനദ്രോഹ നടപടികളെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

ഞായറാഴ്ച പള്ളികളില്‍ വായിക്കാനുള്ളതാണ് ഇടയലേഖനം. ഞായറാഴ്ച പള്ളികളിലും കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളും അരങ്ങേറും.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ