Categories

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തന്നെ ഞെട്ടിച്ചു: ഗാഡ്ഗില്‍

madhav gadgil

കൊച്ചി: ഡോ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തന്നെ ഞെട്ടിച്ചുവെന്ന് പ്രൊഫ.മാധവ് ഗാഡ്ഗില്‍. അംഗീകരിക്കാന്‍ കഴിയാത്ത പല നിര്‍ദേശങ്ങളും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലുണ്ടെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

കേരള സംസ്‌കാരത്തിന്റെ ഭാഗമായ സര്‍പ്പക്കാവുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ റിപ്പോര്‍ട്ട് മറയായി മാറും. തന്റെ റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിന് നിയമ നിര്‍മ്മാണങ്ങളേക്കാള്‍ വേണ്ടത് ജനകീയ മുന്നേറ്റങ്ങളാണ്.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച് മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുള്ള പഠനമാണ് പശ്ചിമഘട്ടത്തിലെ ഓരോ പ്രദേശത്തേയും കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ താന്‍ നടത്തിയത്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ നിരാകരിക്കാതെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ തന്റെ റിപ്പോര്‍ട്ട് പൂര്‍ണമായും വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

തന്റെ റിപ്പോര്‍ട്ട് പരിസ്ഥിതി മൗലികവാദം അടിച്ചേല്‍പിക്കുന്നതാണെന്ന വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നു- ഗാഡ്ഗില്‍ പറഞ്ഞു.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് സംസാരിക്കുകകയായിരുന്നു ഗാഡ്ഗില്‍.