ഹവാന: നാറ്റോ ഒരു സൈനിക മാഫിയ. അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത് കൂട്ടക്കൊല- ക്യൂബന്‍ പരമോന്നത് നേതാവ് ഫിഡല്‍ കാസ്‌ട്രോ. കാസ്‌ട്രോ ഒരു ലേഖനത്തിലൂടെ പ്രതികരിക്കുന്നു. നാറ്റോ സഖ്യത്തിന്റെ പോര്‍ചുഗല്‍ ഉച്ചകോടിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു ഇത്.

കോടിക്കണക്കിന് ജനങ്ങളുടെ ദാരിദ്ര്യം-പട്ടിണി-ഭക്ഷണവും പാര്‍പ്പിടവും ജോലിയും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥ-അവഗണിച്ച അക്രമണകാരിയായ പ്രസ്ഥാനമാണ് നാറ്റോയെന്ന് കാസ്‌ട്രോ അഭിപ്രായപ്പെട്ടു.

അഫ്ഗാനില്‍ കൂട്ടക്കൊല നടത്താന്‍ അമേരിക്ക നാറ്റോയെ ഉപയോഗിക്കുന്നു. അഫ്ഗാനില്‍ നിന്നും ഭടന്‍മാരെ പിന്‍വലിക്കാമെന്ന വാഗ്ദാനം നടപ്പാക്കുന്നതു നീട്ടിവയ്‌ക്കേണ്ടിവരുമെന്ന് പ്രസിഡണ്ട് ഒബാമ പറഞ്ഞുകഴിഞ്ഞു. നോബേല്‍ സമ്മാനത്തിനുശേഷം നമുക്ക് അദ്ദേഹത്തിനു സമ്മാനിക്കേണ്ടിവരിക ഏറ്റവും മികച്ച പാമ്പാട്ടിക്കുള്ള അവാര്‍ഡായിരിക്കുമെന്നും കാസ്‌ട്രോ പറഞ്ഞു.