എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ആശങ്ക വേണ്ടെന്ന് മുഖ്യ മന്ത്രി
എഡിറ്റര്‍
Thursday 14th November 2013 11:51pm

oommen-chandi

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ കര്‍ഷകരുടെ പാര്‍പ്പിടം, കൃഷി എന്നിവയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിദഗ്ധ സമിതിയുടെ പഠനം തുടരും. ആവശ്യമല്ലെങ്കില്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കും- മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം പുറപ്പെടുവിച്ച വിഞ്ജാപനം പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം മാണി ആവശ്യപ്പെട്ടു.

വിഷയത്തില്‍ സംസ്ഥാനം മുന്നോട്ട് വച്ച ആവശ്യങ്ങള്‍ കേന്ദ്രം നിരാകരിച്ചത് ശരിയായില്ലെന്ന് മാണി അഭിപ്രായപ്പെട്ടു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇന്ന് വൈകീട്ടാണ് കേന്ദ്രം വിഞ്ജാപനമിറക്കിയത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് വിഞ്ജാപനമിറക്കിയത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണ് ഉള്ളത്.ഇവിടങ്ങളില്‍ ഖനനത്തിന് അനുവാദമില്ല. താപനിലയങ്ങള്‍ക്കും അനുമതി ഇല്ല. 50 ഹെക്ടറില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍ പാടില്ല. റെഡ് കാറ്റഗറിയില്‍ പെട്ട വ്യവസായങ്ങള്‍ക്കും അനുമതി ഇല്ല.

കേന്ദ്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഇടുക്കിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

 

Advertisement