എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: എല്‍.ഡി.എഫ് ഹര്‍ത്താലും ഇടുക്കിയിലെ റോഡ് ഉപരോധവും ആരംഭിച്ചു
എഡിറ്റര്‍
Monday 18th November 2013 7:19am

hartal-1

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇടുക്കിയില്‍ 48 മണിക്കൂര്‍ റോഡ് ഉപരോധം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഉപരോധം ആരംഭിച്ചത്.

പകല്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന് ഹൈറേഞ്ച് സമരസമിതി അറിയിച്ചിട്ടുണ്ട്. വാഹനങ്ങളെ റോഡിലിറങ്ങാന്‍ അനുവദിക്കാതെ റോഡില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാനാണ സമരസമിതിയുടെ തീരുമാനം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നേരത്തേ ശക്തമായ പ്രതിഷേധവും അക്രമങ്ങളും നടന്നതിനാല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിലെ മലയോര മേഖലകളില്‍ സായുധ പോലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം കെ.എസ്.ആര്‍.ടി.സി ബസ് ഇറക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന കാലിക്കറ്റ്- കേരള യൂണിവേഴ്‌സിറ്റികളുടെ പരീക്ഷകള്‍ മാറ്റി വച്ചു.

എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പരീക്ഷയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എല്‍.ഡി.എഫ് അറിയിച്ചു.

Advertisement