എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുളള പവര്‍ ഹൗസ് ഉപരോധം ആരംഭിച്ചു
എഡിറ്റര്‍
Tuesday 19th November 2013 11:33am

moolamattom-power-house

തിരുവനന്തപുരം: കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പവര്‍ ഹൗസ് ഉപരോധം ആരംഭിച്ചു. 8 മണിക്കൂര്‍ നീളുന്ന ഉപരോധ സമരത്തിന്റെ ഭാഗമായാണ് ഉപരോധം.

പള്ളിവാസല്‍, മൂലമറ്റം, നേര്യമംഗലം പവര്‍ഹൗസുകളാണ് ഉപരോധിക്കുന്നത്.  ചിത്തിരപുരത്തെ പവര്‍ഹൗസിനുമുന്നില്‍ കസേരയിട്ടിരുന്നാണ് ഉപരോധസമരം നടത്തുന്നത്.

കുഞ്ചിത്തണ്ണി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 300ലേറെ പേരാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഉപരോധിക്കുന്നത്. മൂലമറ്റം പവര്‍ഹൗസിന് സമീപത്ത് കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതിനാല്‍ പോലീസ് ബാരിക്കേഡിനുമുന്നിലാണ്  ഹൈറേഞ്ച് സംരക്ഷണസമിതി ഉപരോധം നടത്തുന്നത്.

ഇതുകൂടാതെ നേര്യമംഗലം പവര്‍ഹൗസിലും സെങ്കുളത്തും ഉപരോധം നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.

Advertisement