എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: നിയമസഭ പ്രമേയം പാസാക്കി
എഡിറ്റര്‍
Thursday 30th January 2014 6:27pm

western-gattu-2

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രമേയം നിയമസഭയില്‍ പാസാക്കി.

ജനവാസ കേന്ദ്രങ്ങള്‍ കൃഷിയിടങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പുന: പരിശോധന വേണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന താത്പര്യവും കര്‍ഷക താത്പര്യവും പരിഗണിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.

അതേ സമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പുന: പരിശോധിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു.

പ്രധാനമന്ത്രി പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്ത് ഉമ്മന്‍ചാണ്ടി സഭയില്‍ വച്ചു.

ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ചു മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

കര്‍ഷക വിരുദ്ധമാണെന്ന വാദത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായി വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് നിയമസഭ പ്രമേയം പാസാക്കിയിരിക്കുന്നത്.

Advertisement